ജാതിയേരിയിലെ കാർ ഉരസിയതിനെ ചൊല്ലി സംഘർഷം പരിഹരിക്കാൻ ശ്രമിച്ച മുസ്‌ലിം ലീഗ്‌ നേതാവിനെ മർദ്ദിച്ചതായി പരാതി

ജാതിയേരിയിലെ കാർ ഉരസിയതിനെ ചൊല്ലി സംഘർഷം പരിഹരിക്കാൻ ശ്രമിച്ച മുസ്‌ലിം ലീഗ്‌ നേതാവിനെ മർദ്ദിച്ചതായി പരാതി
Apr 21, 2025 10:27 AM | By Athira V

നാദാപുരം: വിവാഹ പാർട്ടി സഞ്ചരിച്ച വാഹനം ഉരസിയതിനെ ചൊല്ലി സംഘർഷം പരിഹരിക്കാൻ ശ്രമിച്ച മുസ്‌ലിം ലീഗ്‌ നേതാവിനെ മർദ്ദിച്ചതായി പരാതി.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് അഹമ്മദ് കുറുവയിലാണ് മർദ്ദനമേറ്റത്. കല്ലാച്ചി വളയം റോഡിൽ വിഷ്ണുമംഗലം ബണ്ടിന് സമീപം ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം.

പുളിയാവ് ഭാഗത്തു നിന്ന് വരികയായിരുന്ന വിവാഹ പാർട്ടി സഞ്ചരിച്ച വാഹനവും എതിർ ദിശയിൽ നിന്ന് വരികയായിരുന്ന മറ്റൊരു വാഹനവും തമ്മിൽ ഉരസിയതാണ് പ്രശ്നത്തിന് തുടക്കം.

ഇത് സംബന്ധിച്ച് തർക്കവും വാക്കേറ്റവും ഉണ്ടായതോടെ വളയം റോഡിൽ ഗതാഗതം മുടങ്ങുകയായിരുന്നു. ഇതിനിടയിൽ ജാതിയേരി കല്ലുമ്മൽ പ്രദേശത്തെ മറ്റൊരു കല്യാണ വീട്ടിൽ നിന്ന് വരികയായിരുന്ന വരനും സുഹൃത്തുക്കളും സഞ്ചരി ച്ച വാഹനങ്ങൾ റോഡിൽ കുടുങ്ങി.

ഈ വാഹനത്തിൽ നിന്ന് ചില യുവാക്കൾ ഇറങ്ങി മാർഗ്ഗതടസ്സം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ഇരു കൂട്ടരും തമ്മിൽ വീണ്ടും വാക്കേറ്റം നടന്നു. വിവര മറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് അഹമ്മദ് കുറുവയിൽ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടയിൽ പുളിയാവ് ഭാഗത്തെ വിവാഹ പാർട്ടിയിൽ ഉണ്ടായിരുന്ന ചിലർ ഇദ്ദേഹത്തെയും മർദ്ദിച്ചതായി പരാതി.

ഇതിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അഹമ്മദ് കുറുവയിൽ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം വിദഗ്‌ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അഹമ്മദിനെ മർദ്ദിച്ച സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി, മണ്ഡലം പ്രസിഡണ്ട് ബംഗ്ലത്ത് മുഹമ്മദ്, ജനറൽ സെ ക്രട്ടറി എൻകെ മൂസ മാസ്റ്റർ, ട്രഷറർ ടി കെ ഖാലിദ് മാസ്റ്റർ എന്നിവർ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. അഹമ്മദിനെ മർദ്ദിച്ച സംഭവത്തെ ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അപലപിച്ചു.

ബിപി മൂസ, സിഎച്ച് ഹമീദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം, നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിവി മുഹമ്മദലി, സ്റ്റാൻഡി ങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ, നാദാപുരം അർബൻ ബാങ്ക് ചെയർമാൻ എംകെ അഷ്റഫ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് കെഎം ഹംസ, സെക്രട്ടറി ഇ ഹാരിസ്, സ്വതന്ത്ര കർഷകസംഘം ജി ല്ലാ സെക്രട്ടറി നസീർ വളയം തുടങ്ങിയവർ സംഭവത്തെ അപലവിച്ചു.

#Complaint #alleging #MuslimLeagueleader #beatenup #Jathiyeri

Next TV

Related Stories
കല്ലുമ്മലിൽ പൊലീസ് കാവൽ, വിവാഹ‌ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ; പ്രതികൾക്കായി അന്വേഷണം

Apr 21, 2025 08:12 PM

കല്ലുമ്മലിൽ പൊലീസ് കാവൽ, വിവാഹ‌ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ; പ്രതികൾക്കായി അന്വേഷണം

വളയം പൊലീസ് എത്തിയാണു സംഘർഷം അവസാനിപ്പിച്ചതും മേഖലയിൽ ഗതാഗതം...

Read More >>
'കൂട്ടായിരിക്കാം' ; ചിറക്കൽ പള്ളിയത്ത് കുടുംബ സംഗമം

Apr 21, 2025 05:15 PM

'കൂട്ടായിരിക്കാം' ; ചിറക്കൽ പള്ളിയത്ത് കുടുംബ സംഗമം

കണ്ണൂർ കോഴിക്കോട് ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന 800 കുടുംബാഗങ്ങൾ സംഗമത്തിൽ...

Read More >>
 'ഉയരും ഞാൻ നാടാകെ'; കരുതലായി തൂണേരി ബ്ലോക്ക് പഞ്ചായത്ത്

Apr 21, 2025 05:00 PM

'ഉയരും ഞാൻ നാടാകെ'; കരുതലായി തൂണേരി ബ്ലോക്ക് പഞ്ചായത്ത്

എം .കെ.മജീദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ തൂണേരി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കെ. ഇന്ദിര അധ്യക്ഷത...

Read More >>
മുഅല്ല്യം പരിശീലനം; മദ്റസാ പാഠപുസ്തക ശിൽപശാല സംഘടിപ്പിച്ചു

Apr 21, 2025 02:53 PM

മുഅല്ല്യം പരിശീലനം; മദ്റസാ പാഠപുസ്തക ശിൽപശാല സംഘടിപ്പിച്ചു

ഹയാത്തുൽ ഇസ്ലാം മദ്റസ പയന്തോങ്ങ്, സിറാജുൽ ഹുദാ ചേലക്കാട് എന്നീ മദ്റസകളിൽ വെച്ച് നടന്ന ക്യാമ്പ് സയ്യിദ് ഇബ്ബിച്ചി തങ്ങൾ ഉദ്ഘാടനം...

Read More >>
ജുഡീഷ്യറിയെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ബിജെപി ഗൂഢ ശ്രമം നടത്തുന്നു -  അഡ്വ: ഐ മൂസ

Apr 21, 2025 12:30 PM

ജുഡീഷ്യറിയെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ബിജെപി ഗൂഢ ശ്രമം നടത്തുന്നു - അഡ്വ: ഐ മൂസ

ഭരണഘടന സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ കോടതിക്കെതിരെ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകൾ ഇതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണെന്നും ഐ...

Read More >>
വിലങ്ങാട് ഉരുൾപൊട്ടൽ; ദുരന്ത ബാധിതർക്ക് സർക്കാർ സഹായം ലഭിച്ചു തുടങ്ങി

Apr 21, 2025 11:45 AM

വിലങ്ങാട് ഉരുൾപൊട്ടൽ; ദുരന്ത ബാധിതർക്ക് സർക്കാർ സഹായം ലഭിച്ചു തുടങ്ങി

വീട് പൂര്‍ണമായും ഭാഗികമായും നഷ്ടമായവരും, കൃഷി നഷ്ടമായവരും ഉള്‍പ്പെടെ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നവര്‍ക്കാണ് ഇപ്പോള്‍ സഹായം...

Read More >>
Top Stories