നാദാപുരം : ( nadapuramnews.com) കോടതിയെ ഭീഷണിപ്പെടുത്തി വരുതിയിൽ കൊണ്ടുവരുവാൻ ബിജെപി ഗൂഢശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കെപിസിസി സെക്രട്ടറി അഡ്വക്കേറ്റ് ഐ മൂസ ആരോപിച്ചു.

ഭരണഘടന സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ കോടതിക്കെതിരെ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകൾ ഇതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണെന്നും ഐ മൂസ പറഞ്ഞു.
കോൺഗ്രസ് നേതാവ്, കെ പി സുധീഷ് കുമാറിന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം നാദാപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് വി. വി റിനീഷ് അധ്യക്ഷത വഹിച്ചു.
മോഹനൻ പാറക്കടവ്, അഡ്വ : എ സജീവൻ, പി കെ ദാമു മാസ്റ്റർ, രവീഷ് വളയം,അഖിലമര്യാട്, വത്സലകുമാരി ടീച്ചർ, കെ പ്രേമദാസ്, എരഞ്ഞിക്കൽ വാസു, കോടിക്കണ്ടി മെയ്തു, അശോകൻതൂണേരി, യു.കെ വിനോദ് കുമാർ, പുളിഞ്ഞോളി ദാമു , സി.കെ കുഞ്ഞാലി, പി.വി ചാത്തു തുടങ്ങിയവർ സംസാരിച്ചു
#BJP #makingsecret #attempt #bring #judiciary #undercontrol #AdvIMoosa