നാദാപുരം : (nadapuram.truevisionnews.com) വീട്ടു തൊടിയിൽ മാലിന്യം കത്തിച്ചാൽ വലിയ പിഴ ചുമത്താൻ എത്തുന്ന ആരോഗ്യ പ്രവർത്തകർ എവിടെ . ഇവിടെ വിഷ പുകയിൽ ശ്വാസം മുട്ടുകയാണ് ഒരു നാട്.

നാദാപുരം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിലെ ചമ്പോടൻ കുന്നിലാണ് കഴിഞ്ഞ രണ്ടു ദിവസം മുൻപ് ഒരു വലിയ പിക്കപ്പ് ലോറി നിറയെ റെക്സിൻ അടക്കമുള്ള പ്ലാസ്റ്റിക്ക് മാലിന്യം കൊണ്ട് വന്ന് ഉപയോഗശൂന്യമായ കിണറിൽ തള്ളിയത്. ഇതിന് ശേഷം തീ കൊടുക്കുക ഉണ്ടായി.
പ്ലാസ്റ്റിക്ക് മാലിന്യം കത്തിയതിന് ശേഷം സമീപത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങൾ കടുത്ത ശ്വാസം മുട്ടലും ചുമയും വരികയും നേരം വെളുക്കുന്നതു വരെ ഉറങ്ങാതെ കഴിച്ചുകൂട്ടുകയായിരുന്നു. രാവിലെ മുതൽ സമീപവാസികൾ നടത്തിയ പരിശോധയിലാണ് യഥാർത്ഥ സംഭവം മനസിലാക്കുന്നത്.
പല കടകളിൽ നിന്ന് പണം വാങ്ങി ശേഖരിച്ച് കൊണ്ടുവന്ന മാലിന്യമാണ് ഇവിടെ നിക്ഷേപിച്ചത്. നാടിനെ മൊത്തം മാറാ രോഗികളായി മാറ്റാനുള്ള ചില സാമ്പത്തിക മോഹികളുടെ താല്പര്യങ്ങളെ ഒറ്റകെട്ടായി എതിർത്ത് ഇവരെ നിയമത്തിന് മുൻപിലെത്തിച്ച് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാൻ അധികൂർ രംഗത്ത് വരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മൂന്ന് ദിവസമായിട്ടും ഇതുവരെ തീ അണഞ്ഞിട്ടില്ല ഇപ്പോഴും പുക മൂടിയ നിലയിലാണ്.
Garbage dumped well Chambodan Hill fire