നാടിൻ്റെ ഉത്സവമായി; സിപി മുക്ക് അംഗനവാടിക്ക് സ്വന്തം കെട്ടിടമായി

നാടിൻ്റെ ഉത്സവമായി; സിപി മുക്ക് അംഗനവാടിക്ക് സ്വന്തം കെട്ടിടമായി
Apr 26, 2025 10:14 PM | By Jain Rosviya

നാദാപുരം :ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ 14 വർഷമായി താൽക്കാലിക ഷെഡിൽ പ്രവർത്തിക്കുന്ന സിപി മുക്ക് അംഗനവാടിക്ക് പുതിയ കെട്ടിടമായി. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും നാദാപുരം ഗ്രാമപഞ്ചായത്തിന്റെയും വികസന ഫണ്ട് ഉപയോഗിച്ചാണ് സി പി മുക്ക് അംഗനവാടിക്ക് പുതിയ കെട്ടിടം നിർമ്മിച്ചത്.

അംഗനവാടി കെട്ടിടോൽഘാടനം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ഗ്രാമോത്സവമാക്കി മാറ്റി. കെട്ടിടോൽഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിർവഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി അധ്യക്ഷതവഹിച്ചു .ജില്ലാ പഞ്ചായത്തംഗം സിവിഎം നജ്മ മുഖ്യാതിഥിയായിരുന്നു. സി പി മുക്കിൽ നിന്നും ഘോഷയാത്രയായി അംഗനവാടി ഉദ്ഘാടന വേദിയിലേക്ക് ജനപ്രതിനിധികളെ ആനയിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സി കെ നാസർ ,എം സി സുബൈർ,ജനീദ ഫിർദൗസ്,വാർഡ് മെമ്പർ വി.പികുഞ്ഞിരാമൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.പി ബാലകൃഷ്ണൻ,എടത്തിൽ നിസാർ മാസ്റ്റർ,വി വി റിനീഷ്, മത്തത്ത് ചന്ദ്രൻ,വാർഡ് കൺവീനർ അനിൽ,ഇ.എം ഹസൻകുട്ടിമാസ്റ്റർ,പി.രാജേഷ്,സി.മന്മഥൻമാസ്റ്റർ,കുറ്റിയിൽ രവീന്ദ്രൻ ,മാനസ,ശ്രീജ ചമ്പോട്ടുമ്മൽ സംസാരിച്ചു.

CPMukku Anganwadi own building

Next TV

Related Stories
ഇൻ്റർവ്യൂ നാളെ; പുറമേരി താലൂക്ക് ഹോമിയോ ആശുപത്രിയില്‍ ഹെല്‍ത്ത് വര്‍ക്കർ നിയമനം

Apr 27, 2025 11:17 AM

ഇൻ്റർവ്യൂ നാളെ; പുറമേരി താലൂക്ക് ഹോമിയോ ആശുപത്രിയില്‍ ഹെല്‍ത്ത് വര്‍ക്കർ നിയമനം

പുറമേരി താലൂക്ക് ഹോമിയോ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കറെ...

Read More >>
ആറടി താഴ്ചയുള്ള സ്ലാബില്ലാത്ത ഓടയിൽ വീണ് അപകടം, പുറമേരി സ്വദേശിക്ക് ഗുരുതര പരിക്ക്

Apr 27, 2025 11:03 AM

ആറടി താഴ്ചയുള്ള സ്ലാബില്ലാത്ത ഓടയിൽ വീണ് അപകടം, പുറമേരി സ്വദേശിക്ക് ഗുരുതര പരിക്ക്

സ്ലാബില്ലാത്ത ഓടയിൽ വീണ് ടാക്സി ഡ്രൈവറായ പുറമേരി സ്വദേശിയുടെ...

Read More >>
കടത്തനാട് കളരി സംഘം വാർഷികാഘോഷം ഇന്ന്; സാംസ്‌കാരിക ഘോഷയാത്ര വൈകിട്ട്

Apr 27, 2025 10:55 AM

കടത്തനാട് കളരി സംഘം വാർഷികാഘോഷം ഇന്ന്; സാംസ്‌കാരിക ഘോഷയാത്ര വൈകിട്ട്

കടത്തനാട് കളരി സംഘം വാർഷികാഘോഷം ഫോക് ലോർ അക്കാദമി ചെയർമാൻ ഡോ ജയരാജൻ ഉദ്ഘാടനം...

Read More >>
വിജയ കുതിപ്പ്; ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

Apr 26, 2025 10:53 PM

വിജയ കുതിപ്പ്; ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

ഗുണമേന്മയും , മിതമായ വിലയും, വൈവിധ്യമാർന്ന വസ്ത്രങ്ങളുമായി ലുലു സാരീസിൻ്റെ കുറ്റ്യാടി ഷോറൂം ഉപഭോക്കാൾക്ക് വൺമില്ല്യൺ ക്യാഷ് പ്രൈസിലൂടെ...

Read More >>
ആദർശ സമ്മേളനം; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Apr 26, 2025 10:08 PM

ആദർശ സമ്മേളനം; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

സമസ്തയുടെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി ആദർശ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം...

Read More >>
Top Stories

News Roundup

GCC News