നാദാപുരം: (nadapuram.truevisionnews.com) സമസ്തയുടെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി മെയ് രണ്ടിന് വെള്ളി വൈകുന്നേരം നാലുമണി മുതൽ നാദാപുരം ടൗണിൽ നടക്കുന്ന സോൺ ആദർശ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ജില്ല സെക്രട്ടറി ഹുസൈൻ മാസ്റ്റർ കുന്നത്ത് ഉദ്ഘാടനം നിർവഹിച്ചു.

പുന്നോറത്ത് അമ്മദ് ഹാജി, ഇസ്മായിൽ സഖാഫി തിനൂര്, ഒ.പി മൊയ്തു ഫൈസി, എ.ടി ഇബ്രാഹീം ഹാജി, നാസർ മാസ്റ്റർ വാണിമേൽ, നിസാർ ഫാളിലി താനക്കോട്ടൂർ തുടങ്ങി വിവിധ നേതാക്കൾ സംബന്ധിച്ചു.
ആദർശ സമ്മേളനത്തിൽ സംസ്ഥാന നേതാക്കളായ സി മുഹമ്മദ് ഫൈസി, മാടവന മൊയ്തു ബാഖവി, സൈതലവി ചങ്ങര തുടങ്ങിയ വിവിധ നേതാക്കൾ സംബന്ധിക്കും.
Ideal Conference Welcome Team Office