സ്വർണ്ണം പൂശിയ വള; പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ നാദാപുരത്തെ കോൺഗ്രസ് നേതാവിനെ ജയിലിലടച്ചു

സ്വർണ്ണം പൂശിയ വള; പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ നാദാപുരത്തെ കോൺഗ്രസ് നേതാവിനെ ജയിലിലടച്ചു
May 9, 2025 02:51 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ സ്വർണ്ണാഭരണമെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വർണ്ണം പൂശിയ വള പണയം വെച്ച് തട്ടിപ്പ് നടത്തിയ നാദാപുരത്തെ പ്രാദേശിക കോൺഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

നാദാപുരം പഞ്ചായത്ത് ഏഴാം വാർഡ് ബൂത്ത് സെക്രട്ടറിയും ഓട്ടോറിക്ഷ ഡ്രൈവറുമായ വിഷ്ണുമംഗലത്തെ പുനത്തി കണ്ടിയിൽ പി.കെ സുഭാഷ് (47) നെയാണ് കുറ്റ്യാടി സി ഐ കൈലാസ നാഥ് അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിത - ബി എൻ എസ് 318 ( 4 ) പ്രകാരമുള്ള കേസിൽ കോടതി പ്രതിയെ ജയിലിലടച്ചു.

കുറ്റ്യാടിയിലെ സൗത്ത് ഇന്ത്യ ഫിനാൻസ് മാനേജർ ജെനിൽ രാജ് നൽകിയ പരാതിയിലാണ് കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. 2024 ഒക്ടോബർ എട്ടിന് പകൽ 12 ന് സൗത്ത് ഇന്ത്യ ഫിനാൻസിൽ സുഭാഷ് എത്തി നാലര പവൻ തൂക്കമുള്ള സ്വർണ വളയെന്ന് പറഞ്ഞ് സ്വർണം കവർ ചെയ്ത ചെമ്പ് വള പണയം വെച്ച് 213896 രൂപ വാങ്ങി.

മൂന്ന് മാസം കഴിഞ്ഞും പണയ വസ്തു വാങ്ങിയില്ല. ഇതിനിടയിൽ ബാങ്കിൽ നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് തട്ടിപ്പ് പുറത്ത് വന്നത്. തുടർന്ന് ഇക്കഴിഞ്ഞ ജനുവരിയിലാണ് ഫിനാൻസ് അധികൃതർ പരാതി നൽകിയത്. ബോധപൂർവ്വം തട്ടിപ്പ് നടത്തുകയായിരുന്നുവെന്നും നിരവധി തവണ പണയം തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടിട്ടും അത് ചെയ്തില്ല. പലിശ അടക്കം രണ്ടര ലക്ഷത്തോളം രൂപ സ്ഥാപനത്തിനത്തിന് ലഭിക്കാനുള്ളതായി മാനേജർ പറഞ്ഞു.

Nadapuram Congress leader jailed embezzling lakhs pawning gold plated bangle

Next TV

Related Stories
ഭാഗ്യം ആർക്ക്? ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

May 9, 2025 09:50 PM

ഭാഗ്യം ആർക്ക്? ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി...

Read More >>
 കളി ആവേശമായി; നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

May 9, 2025 04:41 PM

കളി ആവേശമായി; നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ്...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 9, 2025 12:01 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
വിലങ്ങാട് വാളൂക്കില്‍ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ  ജഡം കണ്ടെത്തി

May 9, 2025 11:46 AM

വിലങ്ങാട് വാളൂക്കില്‍ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം കണ്ടെത്തി

അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം...

Read More >>
Top Stories

News Roundup

Entertainment News