'കേട്ടറിഞ്ഞ നൊമ്പരങ്ങൾ'; സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം വിതരണം ചെയ്തു

'കേട്ടറിഞ്ഞ നൊമ്പരങ്ങൾ'; സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം വിതരണം ചെയ്തു
May 23, 2025 04:12 PM | By Jain Rosviya

നാദാപുരം : അവധിക്കാല പരിശീലനത്തിൽ പങ്കാടുത്ത എല്ലാ അധ്യാപകരുടെയും വിദ്യാലയത്തിലെ ലൈബ്രറിയിലേക്ക് പുസ്തകം വിതരണം ചെയ്തു. നാലാം ക്ലാസിൻറെ രണ്ടാം ബാച്ചിൽ പങ്കെടുത്ത അധ്യാപകർക്കാണ് പുസ്തകം വിതരണം ചെയ്തത്.

പുസ്തക വിതരണം ബി.പി.സി ടി സജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു. വായനയും അറിവും മെച്ചപ്പെടുത്തുന്ന മൊഡ്യൂളിൻറെ ഭാഗമായി കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും രചനകൾ ഉൾപ്പെടുത്തി പുസ്തകം ഇറക്കുന്നതിന് മുന്നോടിയായാണ് പുസ്തക വിതരണം ചെയ്തത്.

കോഴ്‌സിൽ പങ്കെടുത്ത ഒരു അധ്യാപകൻ്റെ വിദ്യാലയത്തിലെ ലൈബ്രറി പ്രവർത്തനത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ സാമൂഹ്യ പ്രതിബദ്ധതയുള്ള അധ്യാപകർ രൂപപ്പെടുന്നതിൻ്റെ പശ്ചാത്തലം വിവരിക്കുന്ന അഞ്ജന സജിത്തിൻ്റെ ' കേട്ടറിഞ്ഞ നൊമ്പരങ്ങൾ " എന്ന നോവലാണ് വിതരണം ചെയ്തത്.

ചടങ്ങിൽ ബാച്ച് ലീഡർ അബ്ദുൾ നാസർ ടി അദ്ധ്യക്ഷനായി. ശരത് മാസ്റ്റർ, ജിജി രാജ് സി.എം, ഷാഹിറ, രേഷ്മ എന്നിവർ സംസാരിച്ചു. അജയഘോഷ് കെ.പി സ്വാഗതവും ഐ.വി സജിത്ത് നന്ദിയും പറഞ്ഞു

Kettarinja Nombarangal book handed over school libraries

Next TV

Related Stories
 നാടിന് ആശ്വാസമാകാൻ; കുറ്റ്യാടിയിൽ ക്യൂ കെയർ ഉദ്ഘാടനം ജൂൺ 14 ന്

Jun 4, 2025 11:05 PM

നാടിന് ആശ്വാസമാകാൻ; കുറ്റ്യാടിയിൽ ക്യൂ കെയർ ഉദ്ഘാടനം ജൂൺ 14 ന്

കുറ്റ്യാടിയിൽ ക്യൂ കെയർ ഉദ്ഘാടനം ജൂൺ 14 ന്...

Read More >>
കെട്ടിട നിർമ്മാണ ഫീ തിരിച്ചു നൽകണം -ഐ എൻ എൽ

Jun 4, 2025 10:28 PM

കെട്ടിട നിർമ്മാണ ഫീ തിരിച്ചു നൽകണം -ഐ എൻ എൽ

കെട്ടിട നിർമ്മാണ ഫീ തിരിച്ചു നൽകണമെന്ന് ഐ എൻ...

Read More >>
ഡി.വൈ.എസ്.പി ആയി സ്ഥാനക്കയറ്റം ലഭിച്ച എം പി ആസാദിന് അനുമോദനം

Jun 4, 2025 10:19 PM

ഡി.വൈ.എസ്.പി ആയി സ്ഥാനക്കയറ്റം ലഭിച്ച എം പി ആസാദിന് അനുമോദനം

ഡി.വൈ.എസ്.പി. ആയി സ്ഥാനക്കയറ്റം ലഭിച്ച എം പി ആസാദിന് അനുമോദനം...

Read More >>
നാദാപുരത്ത് യുവതിയെ ഭർതൃവീട്ടിൽ ഗാർഹിക പീഡനത്തിനിരയാക്കിയതായി പരാതി

Jun 4, 2025 09:46 PM

നാദാപുരത്ത് യുവതിയെ ഭർതൃവീട്ടിൽ ഗാർഹിക പീഡനത്തിനിരയാക്കിയതായി പരാതി

നാദാപുരത്ത് യുവതിയെ ഭർതൃവീട്ടിൽ ഗാർഹിക പീഡനത്തിനിരയാക്കിയതായി...

Read More >>
ലോക പരിസ്ഥിതി ദിനം; വേറിട്ട സന്ദേശവുമായി മുതുവടത്തൂർ എം യു പി വിദ്യാർത്ഥികൾ

Jun 4, 2025 09:19 PM

ലോക പരിസ്ഥിതി ദിനം; വേറിട്ട സന്ദേശവുമായി മുതുവടത്തൂർ എം യു പി വിദ്യാർത്ഥികൾ

ലോക പരിസ്ഥിതി ദിനത്തിൽ വേറിട്ട സന്ദേശവുമായി മുതുവടത്തൂർ എം യു പി...

Read More >>
Top Stories










News Roundup






Entertainment News