തൂണേരി: (nadapuram.truevisionnews.com) തൂണേരിയിലെ ഡി വൈ എഫ് ഐ പ്രവർത്തകൻ ഷിബിൻ വധക്കേസിലെ പ്രതിക്കായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ലീഗ് പ്രവർത്തകനായ തെയ്യമ്പാടി ഇസ്മയിലെതിരെയാണ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. ഹൈക്കോടതിയുടെ വാറന്റിന് പിന്നാലെ അഭ്യന്തര വകുപ്പ് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടുകയും തുടർ നടപടികളിലേക്ക് കടക്കുകയുമായിരുന്നു
പ്രതിയായ ഇസ്മയിൽ വിദേശത്താണ്. വിചാരണ കോടതി വെറുതെ വിട്ട കേസിലെ ഏഴ് പ്രതികളെ ഹൈക്കോടതി ശിക്ഷിച്ചിരുന്നു. തെയ്യമ്പാടി ഇസ്മയിൽ മാത്രമാണ് പുറത്തുള്ളത്. 2015 ജനുവരി 22 നാണ് വെള്ളൂരിലെ ചടയൻ കണ്ടി സി.കെ.ഷിബിനെ (19) തെയ്യമ്പാടി ഇസ്മയിൽ ഉൾപ്പെടെയുള്ള പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്.
ഇസ്മയിലിനെതിരെ നടപടി വൈകുന്നതായി ഷിബിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെയാണ് പോലീസ് നടപടികൾ ഊർജ്ജിതമാക്കുകയായിരുന്നു. കോടതി ശിക്ഷിച്ച മറ്റു പ്രതികൾ നിലവിൽ ജയിലിൽ കഴിയുകയാണ്.
Shibin murder case Thooneri Red Corner Notice issued for accused