നാദാപുരം : (nadapuram.truevisionnews.com) പുളിയാവ് പാറേമ്മൽ ജുമുഅത്ത് പള്ളി മഹല്ല് കൂട്ടായ്മ പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് ഒരു ഡയാലിസിസ് മെഷീനും 222 പേർക്ക് ഡയാലിസിസ് ചെയ്യാൻ ആവശ്യമായിട്ടുമുള്ള ഫണ്ട് കൈമാറി .
നൗഷാദ് വി പി യുടെ അധ്യക്ഷതയിൽ നാദാപുരം ലീഗ് ഹൗസിൽ നടന്ന കൈമാറ്റ ചടങ്ങ് ഡയാലിസിസ് ട്രസ്റ്റ് ട്രഷറർ അഹമ്മദ് പുന്നക്കൽ ഉദ്‌ഘാടനം ചെയ്തു .ട്രസ്റ്റ് സെക്രട്ടറി സൂപ്പി നരിക്കാട്ടേരി ഫണ്ട് ഏറ്റു വാങ്ങി .


മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത്, അഹമ്മദ് കുറുവയിൽ, എം.കെ അഷ്‌റഫ്, അനസ് എ.കെ, സമീർ കെ.കെ, റസാക്ക് കെ.കെ, അബ്ദുല്ല കെ.ടി,നവാഫ് എം എന്നിവർ സംസാരിച്ചു. സുബൈർ പാറേമ്മൽ സ്വാഗതവും മഹമൂദ് പി.കെ നന്ദിയും പറഞ്ഞു.
Puliyav Paremmal Mahal association handed over dialysis machine funds required