Feb 26, 2026 09:29 PM

നാദാപുരം :( https://nadapuram.truevisionnews.com/) മന്ത്രി വീണാ ജോർജിനെതിരായ അക്രമത്തിനെതിരെ നാദാപുരം ഏരിയയിലെ 14 ലോക്കലുകളിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

കല്ലാച്ചി, നാദാപുരം, അരൂർ പുറമേരി , എടച്ചേരി, ഇരിങ്ങണ്ണൂർ, തൂണേരി വെള്ളൂർ ചെക്യാട്, കുറുവന്തേരി , വളയം, കല്ലുനിര , വിലങ്ങാട്, വാണിമേൽ എന്നീ ലോക്കലുകളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. നൂറുകണക്കിന് പേർ പ്രതിഷേധത്തിൽ പങ്കാളികളായി.

ഡിവൈഎഫ്ഐ എസ്എഫ്ഐ മഹിളാ അസോസിയേഷൻ നേതൃത്വത്തിലും വിവിധ ഇടങ്ങളിൽ പ്രതിഷേധ പരിപാടികൾ നടന്നു.കല്ലാച്ചി ഏരിയ കേന്ദ്രത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് സിപിഐഎം ഏരിയ സെക്രട്ടറി എ മോഹൻദാസ് ,വി പി കുഞ്ഞി കൃഷ്ണൻ,കെ പി കുമാരൻ ,കെ ശ്യാമള എന്നിവർ നേതൃത്വം നൽകി.


Protest against the attack on Minister VeenaGeorge

Next TV

Top Stories










News Roundup