നാദാപുരം: (nadapuram.truevisionnews.com)ലഹരിക്കെതിരെയുളള പോരാട്ടത്തിൽ വിദ്യാർഥികൾ ഒന്നിച്ചണിനിരക്കണമെന്ന് വടകര റൂറൽ എഎസ്പി എ.പി ചന്ദ്രൻ പറഞ്ഞു. പേരോട് എംഐഎം ഹയർസെക്കൻഡറി സ്‌കൂൾ മീഡിയ ക്ലബ്ബിന്റെ നേത്യത്വത്തിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദേഹം.
ലഹരി വിൽപ്പന നടത്തുന്ന സംഘത്തെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ അവ പോലീസിന് കൈമാറണം.അതും സാമൂഹ്യ സേവനത്തിന്റെ ഭാഗമാണെന്നും മനുഷത്വമുളള വിദ്യാഭ്യാസമാണ് കാലഘട്ടത്തിന് ആവിശ്യമെന്നും അദേഹം പറഞ്ഞു.



പ്ലസ് വൺ പരീക്ഷയിൽ ഉന്നത വിജയം നേടിയ ഹന്ന സക്കിയ്യ,സി.എം.ഫിദ ഫാത്തിമ,ജെ.പി.ഫാത്തിമത്തു സഹറ,റിഷ ഫാത്തിമ,സുബാബ തസ്‌നീം എന്നിവർക്കുളള ഉപഹാരവും എഎസ്പി കൈമാറി.
എംഐഎം ജനറൽ സെക്രട്ടറി ടി.കെ.അബ്ബാസ് ചടങ്ങിൽ അധ്യക്ഷനായി.പ്രിൻസിപ്പൾ ഏ.കെ.രഞ്ജിത്ത്,എൻ.വി.ഹാരിസ്,ഇസ്മായിൽ വാണിമേൽ,ഒ.സഫിയ,സൗദ മാണിക്കോത്ത്,ആർ.രോഹൻ,എം.എം.മുഹമ്മദ്,സുബൈർ തോട്ടക്കാട്,പി.പി.മനോജ്കുമാർ,എം.വി.റഷീദ്,നുസൈബത്തു നിസാർ ,
സി.എം.ഫിദ ഫാത്തിമ,സി.വി.മിസ്‌ന,എം.മിസ്‌ന,ഹന്ന സക്കിയ,വി.എം.റയാൻ,വി.കെ.സിനാർ,വി.തൻസീഹ്,പി.കെ.സൽമാൻ എന്നിവർ സംസാരിച്ചു.
Students should fight against drug addiction together ASP APChandran