വളയം : ദേശീയ പണിമുടക്ക് ദിവസം സേവനവുമായി പ്രണവം. പ്രണവം ക്ലബ്ബ് അച്ഛംവീടിന്റെ നേതൃത്വത്തിൽ വളയം കല്ലുനിര റോഡിൽ താനിമുക്ക് ലക്ഷ്മണൻ പീടികയ്ക്ക് മുന്നിലുള്ള തകർന്ന അപകട സാധ്യതയുള്ള റോഡിലെ കുഴികൾ കോൺക്രീറ്റ് ചെയ്തു അടച്ചു.
പ്രണവത്തിന്റെ ഇരുപതോളം പ്രവർത്തകർ ഈ സേവന പരിപാടിയിൽ പങ്കെടുത്തു. മലയോരമേഖലയിലെ ഒരുപാട് ആളുകളുടെ പ്രധാന ആശ്രയമായ കല്ലുനിര - വളയം റോഡ് ഉപയോഗയോഗ്യമാക്കിനൽകിയതിന്റെ ചരിതാർഥ്യത്തിലാണ് പ്രണവത്തിന്റെ പ്രവർത്തകർ



Potholes closed Pranavam acham veedu provide service on National Strike Day