നാദാപുരം : (nadapuram.truevisionnews.com)സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്ന് പോകുകയായിരുന്ന വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം. പുളിയാവ് സ്വദേശി യുവാവ് അറസ്റ്റിൽ. ചെക്യാട് പുളിയാവ് സ്വദേശി പന്നിയൻ്റെവിട അനസ് (29 ) നെയാണ് നാദാപുരം എസ് ഐ വിഷ്ണുനാഥ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ ആക്റ്റ് പ്രകാരം കേസെടുത്തു.
ഇന്നലെ വൈകിട്ട് നാദാപുരം -തലശ്ശേരി സംസ്ഥാന പാതയിൽ ബസ് ഇറങ്ങി ചാലപ്പുറം റോഡിലേക്ക് നടന്ന് പോവുകയായിരുന്നു രണ്ട് വിദ്യാർത്ഥിനികൾ . ഈ സമയത്ത് കാറിൽ എത്തിയ അനസ് വസ്ത്രം മാറ്റി ലൈംഗിക പ്രദർശനം നടത്തുകയായിരുന്നു.



കുട്ടികൾ കാറിൻ്റെ നമ്പർ സഹിതം നാദാപുരം പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് രാത്രി തന്നെ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
Puliyav native youth arrested for displaying nudity to school girls