സമരം സെക്രട്ടറിക്കായി; വോട്ട് മോഷ്ടിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത് ഭരണം പിടിക്കാമെന്നത് ഇടതുപക്ഷത്തിന്റെ വ്യാമോഹം -യുഡിഎഫ്

സമരം സെക്രട്ടറിക്കായി; വോട്ട് മോഷ്ടിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത് ഭരണം പിടിക്കാമെന്നത് ഇടതുപക്ഷത്തിന്റെ വ്യാമോഹം -യുഡിഎഫ്
Sep 12, 2025 07:38 PM | By Athira V

നാദാപുരം : (nadapuram.truevisionnews.com) വോട്ട് മോഷ്ടിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഭരണം പിടിക്കാമെന്നത് ഇടതുപക്ഷത്തിന്റെ വ്യാമോഹം മാത്രമാണെന്നും ഇടതുപക്ഷജനാധിപത്യ മുന്നണി ഇന്ന് നാദാപുരംഗ്രാമപഞ്ചായത്ത് ഓഫീസിൽ നടത്തിയത് ഇടതുപക്ഷത്തിന് ഒത്താശ ചെയ്ത സെക്രട്ടറി നിർദ്ദേശിച്ച പ്രകാരമുള്ള സമര നാടകമാണെന്നും നാദാപുരം പഞ്ചായത്ത് യുഡിഎഫ് ആരോപിച്ചു.

ഇടതുപക്ഷക്കാരല്ലാത്തവരുടെ വോട്ടുകൾ കൃത്യമായ രേഖകൾ ഉണ്ടായിട്ടും ചേർക്കാത്ത സെക്രട്ടറിയുടെ നടപടിക്കെതിരെ യുഡിഎഫ് നിയമപരമായ നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇതിൽ വിറളി പുണ്ടാണ് ഇടതുപക്ഷക്കാർ ഓഫീസിന് മുമ്പിൽ സമരാഭാസം നടത്തിയത്.

നാദാപുരം ഗ്രാമപഞ്ചായത്തിൽ അർഹരുടെ വോട്ടുകൾ ചേർക്കാതെയും അനർഹരുടെ വോട്ടുകൾ തള്ളാതെയും സിപിഎമ്മിന് ഒത്താശ ചെയ്ത സെക്രട്ടറി എം.പി രജുലാലിൻ്റെ പക്ഷപാതപരമായ നടപടികൾ സമരാഭാസം കൊണ്ട് മൂടിവെക്കാനാണ് സി പിഐ എം ശ്രമിക്കുന്നത്. സെക്രട്ടറിയുടെ തെറ്റായ നടപടികൾക്കെതിരെ കോടതി ഉൾപ്പെടെയുള്ള നിയമനടപടികൾക്ക് യുഡിഎഫ് നേതൃത്വം നൽകും.

നാദാപുരം ഗ്രാമപഞ്ചായത്തിൽ 200ൽ പരം പുതിയ വോട്ടർമാർക്ക് വോട്ട് നിഷേധിച്ച് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച സെക്രട്ടറിക്കെതിരെ യുഡിഎഫ് പ്രവർത്തകന്മാർ നാദാപുരം പഞ്ചായത്ത് ഓഫീസിനകത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ഉച്ചയ്ക്ക് രണ്ടര മണിയോടുകൂടി സ്റ്റാഫ് മീറ്റിംഗ് നടക്കുന്ന ഹോളിലേക്ക് യുഡിഎഫ് പ്രവർത്തകന്മാർ ഇരച്ച് കയറുകയായിരുന്നു.

നാദാപുരം എസ് ഐ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രവർത്തകന്മാരെ ഹോളിന് പുറത്താക്കിയപ്പോൾ അവിടെ യുഡിഎഫ് പ്രതിഷേധ യോഗം സംഘടിപ്പിച്ചു.

യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ വലിയാണ്ടി ഹമീദ്, കൺവീനർ അഡ്വ കെ എം രഘുനാഥ്, പി കെ ദാമു മാസ്റ്റർ, വി.വി. റിനീഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മര്യാട്ട്, സി കെ നാസർ, അബ്ബാസ് കണയ്ക്കൽ, വി അബ്ദുൽ ജലീൽ, വാസു എരഞ്ഞിക്കൽ, ഈ കുഞ്ഞാലി, മൊയ്തു കോടികണ്ടി,കെ പ്രേമൻ എന്നിവർ നേതൃത്വം കൊടുത്തു.

It is the Left's delusion that they can seize power in Nadapuram Grama Panchayat by stealing votes UDF

Next TV

Related Stories
കുട്ടികൾക്ക് വേണ്ടി ; തൂണേരിയിലെ അങ്കണവാടികൾക്കുള്ള ഫർണ്ണിച്ചർ വിതരണം ചെയ്തു

Sep 12, 2025 08:38 PM

കുട്ടികൾക്ക് വേണ്ടി ; തൂണേരിയിലെ അങ്കണവാടികൾക്കുള്ള ഫർണ്ണിച്ചർ വിതരണം ചെയ്തു

തൂണേരിയിലെ അങ്കണവാടികൾക്കുള്ള ഫർണ്ണിച്ചർ വിതരണം ചെയ്തു ...

Read More >>
പുതിയ ചുമതല; ഉവൈസ് തങ്ങൾ പയന്തോങ്ങ് മഹല്ല് ഖാളിയായി ചുമതലയേറ്റു

Sep 12, 2025 08:31 PM

പുതിയ ചുമതല; ഉവൈസ് തങ്ങൾ പയന്തോങ്ങ് മഹല്ല് ഖാളിയായി ചുമതലയേറ്റു

ഉവൈസ് തങ്ങൾ പയന്തോങ്ങ് മഹല്ല് ഖാളിയായി...

Read More >>
തെരഞ്ഞെടുപ്പ് അട്ടിമറി നീക്കം;  ചെക്യാട് പഞ്ചായത്തിലേക്ക് എൽഡിഎഫ് മാർച്ച്

Sep 12, 2025 08:04 PM

തെരഞ്ഞെടുപ്പ് അട്ടിമറി നീക്കം; ചെക്യാട് പഞ്ചായത്തിലേക്ക് എൽഡിഎഫ് മാർച്ച്

തെരഞ്ഞെടുപ്പ് അട്ടിമറി നീക്കം; ചെക്യാട് പഞ്ചായത്തിലേക്ക് എൽഡിഎഫ്...

Read More >>
ഉദ്യോഗസ്ഥർക്ക് ഭീഷണിയെന്ന്; വോട്ടർ പട്ടിക അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ നാദാപുരത്ത് എൽഡിഎഫ് മാർച്ചും ധർണ്ണയും നടത്തി

Sep 12, 2025 11:55 AM

ഉദ്യോഗസ്ഥർക്ക് ഭീഷണിയെന്ന്; വോട്ടർ പട്ടിക അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ നാദാപുരത്ത് എൽഡിഎഫ് മാർച്ചും ധർണ്ണയും നടത്തി

ഉദ്യോഗസ്ഥർക്ക് ഭീഷണിയെന്ന്; വോട്ടർ പട്ടിക അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ നാദാപുരത്ത് എൽഡിഎഫ് മാർച്ചും ധർണ്ണയും...

Read More >>
ബദൽ റോഡ് വേണം; വിലങ്ങാട് -വയനാട് റോഡിന് വേണ്ടി വീണ്ടും മുറവിളി

Sep 11, 2025 08:58 PM

ബദൽ റോഡ് വേണം; വിലങ്ങാട് -വയനാട് റോഡിന് വേണ്ടി വീണ്ടും മുറവിളി

ബദൽ റോഡ് വേണം; വിലങ്ങാട് -വയനാട് റോഡിന് വേണ്ടി വീണ്ടും...

Read More >>
കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീപിടിത്തം; ഐ ഫോണുകൾ ഉൾപ്പെടെ 15 ഫോണുകൾ കത്തിനശിച്ചു

Sep 11, 2025 04:41 PM

കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീപിടിത്തം; ഐ ഫോണുകൾ ഉൾപ്പെടെ 15 ഫോണുകൾ കത്തിനശിച്ചു

കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീപിടിത്തത്തിൽ ഐ ഫോണുകൾ ഉൾപ്പെടെ 15 ഫോണുകൾ...

Read More >>
Top Stories

News Roundup

//Truevisionall