നാദാപുരം: (nadapuram.truevisionnews.com) ഒക്ടോബർ 12 ന് നടക്കുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി നാദാപുരം ഗ്രാമപഞ്ചായത്തിലെ വളണ്ടിയർമാർക്കുള്ള പരിശീലനം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.വി. മുഹമ്മദലി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
നാദാപുരം താലൂക്ക് ആശുപത്രി ഡോ. എം. അർജ്ജുന അധ്യക്ഷത വഹിച്ചു. പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത കുട്ടികളെ കണ്ടെത്തി കുത്തിവയ്പ്പ് എടുപ്പിക്കുവാനും, പോളിയോ പ്രതിരോധത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കുവാനും തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി ബോധവത്കരണ ക്ലാസുകൾ, റാലികൾ എന്നിവ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
12 ന് നടക്കുന്ന പോളിയോ തുള്ളി മരുന്ന് വിതരണത്തിൽ 5 വയസ്സിന് താഴെ പ്രായമുള്ള മുഴുവൻ കുട്ടികളെയും തൊട്ടടുത്തുള്ള പോളിയോ തുള്ളി മരുന്ന് വിതരണ കേന്ദ്രങ്ങളിൽ രാവിലെ 8 മുതൽ 5 മണി വരെ എത്തിക്കുകയും കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകി എന്ന് ഉറപ്പു വരുത്തുകയും ചെയ്യണമെന്ന് പ്രസിഡൻറ് അറിയിച്ചു. പരിപാടിയിൽ ആരോഗ്യ പ്രവർത്തകരായ സീന, അനിൽ കുമാരി,സുബൈർ എന്നിവർ സംസാരിച്ചു
Pulse Polio; Training provided to volunteers in Nadapuram










































