നാദാപുരം: ( nadapuram.truevisionnews.com) മണ്ഡലത്തിലെ എടച്ചേരി പഞ്ചായത്തിനേയും, കൂത്ത് പറമ്പ് മണ്ഡലത്തിലെ കരിയാടിനേയും ബന്ധിപ്പിക്കുന്ന തുരുത്തി മുക്ക് കരിയാട് പാലം പണി പുനരാരംഭിച്ചു.
നാദാപുരം നിയോജക മണ്ഡലം എം.എൽ.എ. ഇ.കെ.വിജയൻ, കൂത്ത്പറമ്പ് നിയോജക മണ്ഡലം എം.എൽ.എ. കെ.പി.മോഹനൻ എന്നിവർ പ്രവർത്തി പുനരാരംഭം സംയുക്തമായി ഉത്ഘാടനം ചെയ്തു.



17.96 കോടി രുപയാണ് പദധതിയുടെ ആകെ തുക. പരിപാടിയിൽ നിർമാണ കമ്മിറ്റി സംഘാടക സമിതി ചെയർമാൻ എം.സുധാകരൻ അധ്യക്ഷനും, കൗൺസിലർ ആവോലം ബഷീർ സ്വാഗതം പറഞ്ഞു.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. വനജ, വൈ:പ്രസിഡണ്ട് ടി.കെ.അരവിന്ദാക്ഷൻ, എടച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ കൊയിലോത്ത് രാജൻ, എം.സജീവൻ, ടി. മഹറൂഫ്, ജയചന്ദ്രൻ കരിയാട്, ജയചന്ദ്രൻ കരിയാട്, പി.കെ.രാജൻ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. കെ. ആർ. എഫ് ബിഅസി: എക്സിക്യൂട്ടീവ് എഞ്ചിനിയർ സുജിത്ത്, ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ സൊസൈറ്റി പ്രതിനിധി ഷാജി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Construction of the Thuruthimukku-Kariad bridge has resumed.