വളയം: ( nadapuram.truevisionnews.com) വളയത്ത് സംഘടിപ്പിച്ച ത്രിദിന സാർവ്വജനിക ഗണേശോത്സവം സാംസ്‌കാരിക സമ്മേളനത്തിൽ വച്ച് ഹിന്ദു ഐക്യവേദി -കേരളം മുഖ്യരക്ഷാധികാരി കെ പി ശശികല ടീച്ചർ പുരസ്കാരം സമർപ്പിച്ചു.
ചെക്യാട് താനകോട്ടൂർ സ്വദേശിനിയായ ജിൻസി 2024 റിപ്പബ്ലിക് ദിന പരേഡിൽ സി ആർ പി എഫ് വനിതാ സാഹസിക മോട്ടോർ സൈക്കിൾ റൈഡ് വിങ് - യശസ്വിനിയിലെ പ്രധാനിയായി കർത്തവ്യപഥിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും, 2025 ഒക്ടോബറിൽ കാശ്മീർ - കാർഗിൽ - ലഡാക്ക് യുദ്ധഭൂമിയിലെ ഉയരങ്ങളിലേക്ക് സി.ആർ.പി.എഫ് വനിതാ വിങ് മോട്ടോർസൈക്കിൾ റൈഡും പൂർത്തീകരിച്ചു.



തന്റെ ജീവിതം സൈനിക സേവനത്തിന് മാറ്റിവയ്ക്കുകയും അതിലൂടെ സൈന്യത്തിന്റെ സാഹസിക മോട്ടോർ സൈക്കിൾ രംഗത്ത് പ്രവേശിച്ച് ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്ത് വരും തലമുറയ്ക്ക് തന്റെ ജീവിതത്തെ തന്നെ പ്രചോദനമാക്കി മാറ്റിയെടുക്കുകയും ചെയ്ത സ്തുത്യർഹമായ നേട്ടങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകിയത്.
CRPF Commando Jinsi MK receives Ganesha Vaibhav Puraskar from Sri Ganesha Seva Samiti