നാദാപുരം: (nadapuram.truevisionnews.com) മുസ്ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് നാദാപുരം നരിക്കാട്ടേരിയിൽ സംഘടിപ്പിച്ച ചടങ്ങിൽ മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി പതാക ഉയർത്തി.
പാർട്ടി പ്രവർത്തകരുടെ സാന്നിധ്യത്തിൽ ആവേശകരമായാണ് ആഘോഷ പരിപാടികൾ നടന്നത്. ചടങ്ങിൽ ഇബ്രാഹിം പുളിയച്ചേരി, ജമാൽ മാസ്റ്റർ, സുബൈർ മാസ്റ്റർ, മണ്ടോടി ബഷീർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
ഇവരെ കൂടാതെ വി. അമ്മദ് ഹാജി, കെ. മുഹമ്മദ്, നൗഫൽ തയ്യിൽ, കെ. അമ്മദ് ഹാജി, സി.വി. ഹമീദ്, പി. ഷമീർ, സി.ടി. ഷംസീർ, കെ. മനാഫ് തുടങ്ങിയ പ്രമുഖ നേതാക്കളും പ്രവർത്തകരും ആഘോഷത്തിൽ പങ്കുചേർന്നു.
Muslim League Foundation Day celebrated with flag hoisting and activist gathering











































