നാദാപുരം : (nadapuram.truevisionnews.com) ഗ്രാമപഞ്ചായത്ത് ജനകയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് 15 ൽ നിർമ്മിച്ച ഒതയോത്ത് അംഗനവാടിയും 15 വാർഡ് ഗ്രാമ കേന്ദ്രവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വിമുഹമ്മദലി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ ശീതീകരിച്ച അംഗനവാടിയാണ് കുമ്മങ്കോട് ഒതയോത്ത് അംഗനവാടി. 15 ലക്ഷംരൂപ ചെലവിൽ നേരത്തെ പണിത പൂർത്തിയാവാത്ത കെട്ടിടമാണ് 20 ലക്ഷം രൂപ അനുവദിച്ച് അംഗനവാടിയുടെയും ഗ്രാമസേവാ കേന്ദ്രത്തിന്റെയും പണിപൂർത്തീകരിച്ചത്.
നാട്ടുകാരുടെ സഹകരണത്തോടെ കളിമുറ്റവും എയർകണ്ടീഷണറും സ്ഥാപിച്ചതിനുശേഷമാണ് ഉദ്ഘാടനം നടന്നത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു, വാർഡ് മെമ്പർ വി അബ്ദുൽ ജലീൽ സ്വാഗതം പറഞ്ഞു.
സിനിമ ഗാന രചയിതാവ് രമേശ് കാവിൽ സാംസ്‌കാരിക വേദിയിൽ പ്രഭാഷണം നിർവഹിച്ചു. സി കെ നാസർ, എം സി സുബൈർ, അഡ്വക്കേറ്റ് എ സജീവൻ,സുമയ്യ പാട്ടത്തിൽ, എ കെ സുബൈർ മാസ്റ്റർ നിസാർ എടത്തിൽ, പി മുനീർ മാസ്റ്റർ, പ്രേമദാസ് കിഴക്കേടത്, പി ലത്തീഫ് മാസ്റ്റർ, എ കെ രവീന്ദ്രൻ, സി ടി കെ ബാബു,റീപി പി, അബൂബക്കർ ആര്യപ്പറ്റ,, അയ്യൂബ് കെ കെ, അനീഷ് കെ സി, ചാലിൽ ബഷീർ,ആശംസ പ്രസംഗം നടത്തി. വിവിധ കലാ പരിപാടികളും നൃത്തങ്ങളും അരങ്ങേറി. മുഹമ്മദ് തങ്ങൾ മോമത് നന്ദിയും പറഞ്ഞു.
Othayoth Anganwadi












































