പുറമേരി പഞ്ചായത്ത് വികസന സെമിനാർ; ഡയാലിസിസ് സെൻററും ന്യായവില ഇംഗ്ലീഷ് മെഡിക്കൽ സ്റ്റോറും ആരംഭിക്കും

പുറമേരി പഞ്ചായത്ത്  വികസന സെമിനാർ; ഡയാലിസിസ് സെൻററും ന്യായവില ഇംഗ്ലീഷ് മെഡിക്കൽ സ്റ്റോറും ആരംഭിക്കും
Feb 20, 2026 09:47 PM | By Susmitha Surendran

പുറമേരി:(https://nadapuram.truevisionnews.com/)  പുറമേരി ഗ്രാമപഞ്ചായത്തിന്റെ 14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2026–27 വാർഷിക പദ്ധതി രൂപീകരണത്തിനായി വികസന സെമിനാർ സംഘടിപ്പിച്ചു. പുറമേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന സെമിനാർ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. പ്രദീഷ് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജയൻ പുതിയോട്ടിൽ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ ഊന്നൽ നൽകുന്ന നിർദ്ദേശങ്ങൾ ചർച്ച ചെയ്ത് അംഗീകരിച്ചു.

സെമിനാറിൽ പ്രധാന പ്രഖ്യാപനമായി പഞ്ചായത്തിൽ ഡയാലിസിസ് സെൻറർ ആരംഭിക്കാനും കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള മരുന്നുകൾ ലഭ്യമാക്കുന്ന ന്യായവില ഇംഗ്ലീഷ് മെഡിക്കൽ സ്റ്റോർ സ്ഥാപിക്കാനും തീരുമാനിച്ചു. വൃക്കരോഗികൾക്ക് സമീപ പ്രദേശത്തുതന്നെ ചികിത്സ ലഭ്യമാക്കുകയും സാധാരണക്കാർക്ക് ആശ്വാസകരമായ വിലയിൽ മരുന്നുകൾ ലഭ്യമാക്കുകയും ചെയ്യുന്നതാണ് ലക്ഷ്യം.

ഈ പദ്ധതികൾക്ക് ആവശ്യമായ ഫണ്ട് എം.പി./എം.എൽ.എ ഫണ്ടുകൾ, മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം, പൊതുജന പങ്കാളിത്തം, സാമൂഹിക സംഘടനകളുടെ സഹകരണം എന്നിവയിലൂടെ സമാഹരിക്കും. 

വൈസ് പ്രസിഡന്റ് സബീദ കേളോത്ത്, ആരോഗ്യം വിദ്യാഭ്യാസ സ്ഥിരസമിതി ചെയർമാൻ മഠത്തിൽ ഷംസു, ക്ഷേമകാര്യ സ്ഥിരസമിതി ചെയർപേഴ്സൺ എൻ.കെ. അലിമത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി.എം. രാജൻ, രമ മടപ്പള്ളി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.എ. ഗഫൂർ അരൂർ, ടി. കുഞ്ഞിക്കണ്ണൻ, മുഹമ്മദ് സാലി, സി.പി. നിധീഷ്, കോറോത്ത് ശ്രീധരൻ, കളത്തിൽ ബാബു, മനോജ് മുതുവടത്തുർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.കെ. വിനോദ് തുടങ്ങിയവർ സംസാരിച്ചു.



A seminar on the 14th Five Year Plan and development was organized by the Grama Panchayat of Athurugiriya.

Next TV

Related Stories
ഭക്തിസാന്ദ്രം; കച്ചേരി മൊയിലോത്ത് ക്ഷേത്രത്തിൽ സർവൈശ്വര്യപൂജ നടത്തി

Feb 20, 2026 09:58 PM

ഭക്തിസാന്ദ്രം; കച്ചേരി മൊയിലോത്ത് ക്ഷേത്രത്തിൽ സർവൈശ്വര്യപൂജ നടത്തി

കച്ചേരി മൊയിലോത്ത് ക്ഷേത്രം, സർവൈശ്വര്യപൂജ...

Read More >>
നാദാപുരം താലൂക്ക് ആശുപത്രിയിൽ പിൻവാതിൽ നിയമന നീക്കമെന്ന് പരാതി; പ്രതിഷേധവുമായി യൂത്ത് ലീഗ്

Feb 20, 2026 03:27 PM

നാദാപുരം താലൂക്ക് ആശുപത്രിയിൽ പിൻവാതിൽ നിയമന നീക്കമെന്ന് പരാതി; പ്രതിഷേധവുമായി യൂത്ത് ലീഗ്

നാദാപുരം താലൂക്ക് ആശുപത്രിയിൽ പിൻവാതിൽ നിയമന നീക്കമെന്ന്...

Read More >>
Top Stories