നാദാപുരം:[nadapuram.truevisionnews.com] നാദാപുരം നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴിലുള്ള പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ റമസാൻ ഫണ്ട് സമാഹരണത്തിന് വിവിധ പഞ്ചായത്തുകളിൽ തുടക്കമായി.
പദ്ധതിയുടെ നാദാപുരം പഞ്ചായത്ത് തല ഉദ്ഘാടനം നാദാപുരം ജുമാ മസ്ജിദ് കമ്മിറ്റി ജനറൽ സെക്രട്ടറി സുബൈർ ഹാജിയിൽ നിന്നും 25,000 രൂപയുടെ ചെക്ക് സ്വീകരിച്ചുകൊണ്ട് പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി എടത്തിൽ നിസാർ മാസ്റ്റർ നിർവ്വഹിച്ചു.
ചടങ്ങിൽ കോഡിനേറ്റർ കണേക്കൽ അബ്ബാസ്, എൻ.കെ. ജമാൽ ഹാജി, കെ.ജി. അസീസ്, സൈനൽ ആബിദീൻ തങ്ങൾ, കാവുങ്ങൽ സൂപ്പി, ഇ.കെ. കുഞ്ഞമ്മദ് കുട്ടി, എ.കെ. സക്കീർ, സി.കെ. മഹമൂദ് ഹാജി, സി.പി. ഇഖ്ബാൽ, കെ.ജി. നസീബ് എന്നിവർ സംബന്ധിച്ചു.
കാരുണ്യ പ്രവർത്തനങ്ങൾക്കായി വലിയൊരു തുക സമാഹരിക്കുകയാണ് ഈ ഫണ്ട് ശേഖരണത്തിലൂടെ ലക്ഷ്യമിടുന്നത്.
Parakkadavu Shihab Thangal Dialysis Center Ramadan Fundraiser



































