നാദാപുരം: (nadapuram.truevisionnews.com) കുറ്റിപ്പുറം എ.എൽ.പി സ്കൂളിൽ വച്ച് നടന്ന നാദാപുരം പഞ്ചായത്ത് സ്കൂൾ കലോൽസവം സമാപിച്ചു. ജനറൽ വിഭാഗത്തിൽ നാദാപുരം നോർത്ത് എം.എൽ.പി സ്കൂളും, ഗവ.യു.പി സ്കൂൾ കല്ലാച്ചിയും, കുമ്മങ്കോട് ഈസ്റ്റ് എൽ.പി യും ഒന്നാം സ്ഥാനം പങ്കിട്ടു.
കല്ലാച്ചി മ്മൽ എം.എൽ പി സ്കൂൾ രണ്ടാം സ്ഥാനവും, കുമ്മങ്കോട് സൗത്ത് എം.എൽ.പി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അറബിക് സാഹിത്യോത്സത്തിൽ നാദാപുരം നോർത്ത് എം.എൽ.പി സ്കൂൾ ഒവറോൾ കരസ്ഥമാക്കി. കുമ്മങ്കോട് ഈസ്റ്റ് എൽ.പി സ്കൂളും, അൽ - ഹുദാ യുപി സ്കൂളും രണ്ടാം സ്ഥാനം പങ്കിട്ടു.
കുമ്മങ്കോട് സൗത്ത് എൽ.പി സ്കൂൾ മൂന്നാം സ്ഥാനം നേടി. കലോത്സവത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖിലമര്യാട്ട് നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.സി സുബൈർ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ. നിഷ മനോജ്, അധ്യാപക സംഘടനാ പ്രതിനിധികളായ പ്രകാശൻ , കെ.കെ.സി ഹൻലത്ത്, രവി , മണ്ടോടി ബഷീർ, എം.പി. ടി.എ പ്രസിഡന്റ് ഷിംല. പി, എച്ച്.എം ഫോറം കൺവീനർ രാജീവൻ, എസ്.എം.സി ചെയർമാൻ കരിമ്പിൽ ദിവാകരൻ, സുരേഷ് ബാബു സംസാരിച്ചു. പ്രോഗ്രാം കമ്മറ്റി കൺവീനർ ലിജിന സ്വാഗതവും, ചന്ദ്രൻ കരിമ്പിൽ നന്ദിയും പറഞ്ഞു.



സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി.കെ നാസർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രജീന്ദ്രൻ കപ്പള്ളി, നജ്മ ബീവി, എടത്തിൽ നിസാർ, കെ.വി കുമാരൻ , സുഗതൻ , രഞ്ജിത്ത്, കരിമ്പിൽ ദിവാകരൻ, കരിമ്പിൽ വസന്ത, കെ ജി ലത്തീഫ്,പി.ടി.എ പ്രസിഡന്റ് രാജേഷ് സി.കെ,പി.ഇ.സി കൺ വീനർ ഗഫൂർ , സ്കൂൾ മാനേജർ വാസുദേവൻ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഹാജറ സ്വാഗതവും,വിപിന നന്ദിയും പറഞ്ഞു
Nadapuram, Panchayat, School Kalolsavam, Concluding Ceremony











































