Dec 1, 2025 11:13 AM

കക്കട്ടിൽ: nadapuram.truevisionnews.com കുന്നുമ്മൽ,നരിപ്പറ്റ പഞ്ചായത്തുകളിൽ തുടരുന്ന ജനദ്രോഹ ഭരണത്തിനെതിരെ ജനങ്ങൾ ഉടൻ തന്നെ ശക്തമായ പ്രതികരണം രേഖപ്പെടുത്തുമെന്ന് മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല അഭിപ്രായപ്പെട്ടു.

മിത്തൽ വയലിൽ നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ അവഗണിക്കപ്പെടുന്ന സാഹചര്യം മാറ്റാൻ ഒരുമിച്ച് മുന്നോട്ട് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ചടങ്ങിൽ ഇ.സി ബാലൻ അധ്യക്ഷത വഹിച്ചു. സി.വി അശ്റഫ് മാസ്റ്റർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. കെ.എം ഹമീദ് സ്വാഗതം പറഞ്ഞു. അഹമ്മദ് പാതിരിപ്പറ്റ, പി. രവീന്ദ്രൻ മാസ്റ്റർ, ഡോ. പി.പി നബീൽ, എ.വി നാസറുദ്ദീൻ, സ്ഥാനാർഥികളായ ആയിഷ നടുക്കണ്ടി, ഷമീന നടുക്കണ്ടി, വനജ ഒതയോത്ത്, സി.കെ അബു മാസ്റ്റർ, രേഷ്മ കെ, ചന്ദ്രൻ ജാതിയോറ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

Parakkal Abdullah, Kunnummal, Naripatta Panchayat

Next TV

Top Stories










News Roundup