നാദാപുരം: (https://nadapuram.truevisionnews.com/) നാദാപുരത്ത് വെച്ച് നടന്ന സിറാജുൽ ഹുദാ ഇന്റർ സ്കൂൾ സ്പോർട്സ് Sportia–25 ദാറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂൾ പറക്കടവ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. സിറാജുൽ ഹുദയിലെ ഏഴ് സ്കൂളുകൾ തമ്മിൽ മത്സരിച്ച ആറ് വിഭാഗങ്ങളിൽ അഞ്ചിലും കിരീടം നേടിയാണ് ദാറുൽ ഹുദാ പാറക്കടവ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.
അഞ്ച് വിഭാഗങ്ങളിൽ കിരീടം നേടിയ അണ്ടർ–17 ബോയ്സ്, അണ്ടർ–14 ബോയ്സ്, അണ്ടർ–10 ബോയ്സ്, അണ്ടർ–8 ഗേൾസ് എന്നീ വിഭാഗങ്ങളിൽ അതുല്യ പ്രകടനം കാഴ്ചവെച്ച് ചാമ്പ്യൻമാരായി. അണ്ടർ–8 ബോയ്സ് വിഭാഗത്തിൽ സ്കൂളിന് സെക്കന്റ് റണ്ണർ-അപ്പ് സ്ഥാനവും കരസ്ഥമാക്കാൻ സാധിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പ്രിൻസിപ്പൽ ഷമീർ മാസ്റ്റർ, മാനേജർ മുനീർ സഖാഫി, മറ്റു അധ്യാപകർ അഭിനന്ദിച്ചു.
Sirajul Huda Inter School Sports, Overall Championship










































