നാദാപുരം: [nadapuram.truevisionnews.com] സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികളെ പിന്തുണയ്ക്കാതെ യുഡിഎഫും ബിജെപിയും അതിനെ തടസപ്പെടുത്തുന്നതായി മന്ത്രി പി. എ. മുഹമ്മദ് റിയാസ് ആരോപിച്ചു.
നാദാപുരം പഞ്ചായത്ത് എൽഡിഎഫ് റാലി കല്ലാച്ചി പീവീസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽഡിഎഫ് സ്ത്രീകൾക്കായി പ്രഖ്യാപിച്ച ക്ഷേമപെൻഷനാണ് ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ചര്‍ച്ചയാകുന്നതെന്നും മന്ത്രി പറഞ്ഞു.
റാലിയുടെ ഭാഗമായി പഞ്ചായത്ത് പ്രകടന പത്രികയും മന്ത്രി പ്രകാശനം ചെയ്തു. യോഗത്തിൽ കരിമ്പിൽ ദിവാകരൻ അധ്യക്ഷത വഹിച്ചു.
വി.പി. കുഞ്ഞികൃഷ്ണൻ, എ. മോഹൻദാസ്, ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥി പി. താജുദ്ദീൻ, സി.എച്ച്. മോഹനൻ, ടി. സുഗതൻ, കെ.വി. നാസർ, എരോത്ത് ഫൈസൽ, സി.എച്ച്. ദിനേശൻ, നാസർ ചിയ്യൂർ എന്നിവർ പ്രസംഗിച്ചു.
ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് സ്ഥാനാർഥികളും പരിപാടിയിൽ പങ്കെടുത്തു.
State government, development projects, Minister P. A. Muhammad Riyaz





































.jpeg)
.jpeg)
.png)




