നാദാപുരം : ( https://nadapuram.truevisionnews.com/) തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ എടച്ചേരിയിലേക്ക് മടങ്ങവേ തിരുവനന്തപുരത്തുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ ശ്രീബിത്ത് ഇനി മൂന്ന് പേരിലൂടെ ജീവിക്കും അവയവങ്ങൾ ദാനം ചെയ്തു.
എടച്ചേരി സംഗീതം വീട്ടിൽ വി. കെ ശ്രീബിത്തി (51) ന്റെ കരൾ, രണ്ട് നേത്രപടലങ്ങൾ എന്നിവ ഉൾപ്പടെ മൂന്ന് അവയവങ്ങളാണ് ദാനം ചെയ്തത്. കരൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേ രോഗികൾക്കും രണ്ട് നേത്രപടലങ്ങൾ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജിയിലെ രോഗികൾക്കുമാണ് നൽകിയത്.
തിരുവനന്തപുരം തൈക്കാട് വുമൻ ആൻഡ് ചൈൽഡ് ഹോസ്പിറ്റലിലെ ലേ- സെക്രട്ടറി ആണ് ശ്രീബിത്ത്. തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാന്‍ സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു.



ശ്രീബിത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു. ഇക്കഴിഞ്ഞ ഡിസംബർ ഒൻപതിന് വൈകീട്ട് 6.30-ന് തമ്പാനൂർ ട്രാഫിക്കിലൂടെ ക്രോസ്സ് ചെയ്തു നടക്കുമ്പോൾ ഓട്ടോറിക്ഷ ഇടിക്കുകയിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീബിത്തിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഡിസംബർ 13ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനന്റെ (കെ-സോട്ടോ) നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂർത്തിയായത്.
ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക വി. ടി സഗീനയാണ് ശ്രീബിത്തിന്റെ ഭാര്യ. ഗീതിക എസ് ശ്രീബിത്ത് (എംബിബിഎസ്), ഋതു ഗീത് (ഐ ഐ ടി ഖരഗ്പൂർ) എന്നിവരാണ് മക്കൾ. വി. കെ ശ്രീമതിയാണ് അമ്മ (റിട്ട. നഴ്സിംഗ് ഓഫീസർ), സഹോദരൻ വി. കെ ശ്രീബിനീഷ് (എഞ്ചിനീയർ ദുബായ് ).
സംസ്കാരം 15 ന് തിങ്കളാഴ്ച രാവിലെ 8 മണിക്ക് എടച്ചേരിയിലെ വീട്ടിൽ വച്ച് നടക്കും.
Sreebith meets with accident while returning to Edachery to vote










































.jpeg)