നാദാപുരം : ( https://nadapuram.truevisionnews.com/) റംസാനിൽ സൗജന്യ ഇഫ്‌താറും അത്താഴവും ഒരുക്കുന്ന കല്ലാച്ചി ടൗൺ മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അറുപത്തിഅഞ്ച് വർഷം പിന്നിടുന്നു. ബാഫഖി തങ്ങളുടെ നിർദ്ദേശപ്രകാരം അറുപത്തിഅഞ്ച് വർഷങ്ങൾക്ക് മുമ്പാണ് കല്ലാച്ചിയിൽ ടൗൺ മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി പ്രവർത്തനമാരംഭിച്ചത്.
റമദാനിൽ നിർദ്ധനർക്കും വഴിപോക്കർക്കുമായിരുന്നു ആദ്യകാലത്ത് അത്താഴവിതരണം നടത്തിയിരുന്നത്. നിലവിൽ നാദാപുരം ഗവ. ആശുപത്രി ഉൾപ്പെടെയുള്ള മേഖലയിലെ ആശുപത്രികളിലും,ഡയാലിസിസ് സെൻ്ററിലുമുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കും,യാത്രക്കാർക്കുമാണ് ഇഫ്‌താറും അത്താഴവും സൗജന്യമായി നൽകുന്നത്.
ശിഹാബ് തങ്ങൾ സൗധം കേന്ദ്രീകരിച്ചാണ് ഇഫ്താർ അത്താഴ വിതരണം, ചികിത്സാ സഹായം,ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായം, സൗജന്യ മരുന്ന് വിതരണം വിദ്യാഭ്യാസ പ്രോത്സാഹന പ്രവർത്തനങ്ങൾ എന്നിവ നടന്നു വരുന്നത്. ഡോക്ടർമാർ എഞ്ചിനീയർമാർ ഫാർമസിസ്റ്റുകൾ തുടങ്ങിയ പ്രൊഫഷനലുകളെ വാർത്തെടുക്കാൻ ഇതിനകം കഴിഞ്ഞിട്ടുണ്ട്.
ശിഹാബ് തങ്ങളുടെ മരണശേഷം എല്ലാവർഷവും ശിഹാബ് തങ്ങൾ അനുസ്മരണ സംഗമവും നടത്തിവരുന്നു. ഈ വർഷത്തെ അനുസ്‌മരണവും വാർഷികയോഗവും നിയോജകമണബലം മുസ്‌ലിം ലീഗ് ജന.സെക്രട്ടറി എം.പി ജാഫർ മാസ്സർ ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് കെ.പി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. വഖഫ് ബോർഡ് മുൻ അംഗം അഡ്വ.പി.വി സൈനുദ്ദീൻ അനുസ്മരണ പ്രഭാഷണം നടത്തി.

വിഭവസമൃദ്ധമായ റമളാൻ കിറ്റ് വിതരണവും നടന്നു. കെ.കെ മുസ്‌തഫതങ്ങൾ പ്രാർത്ഥന നടത്തി.വി.വി.മുഹമ്മദലി,സി.കെ നാസർ,ഡീലക്സ് ഹംസ,ടി.പി പോക്കർഹാജി കണ്ണാടി, ഇല്ലത്ത് അമ്മത്,നടുവത്ത് നൂർമുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു . ഗ്രാമപഞ്ചായ അംഗമായി തെരഞ്ഞെടുക്കപ്പെട്ട സി.വി. ഇബ്രാഹിന് ഉപഹാരം നൽകി ആദരിച്ചു. ഈ വർഷത്തെ ഇഫ്താറും അത്താഴവും ഇന്ന് മുതൽ ആരംഭിക്കും .
Free Ramadan Iftar and Dinner Celebrated for Sixty-Five Years


































