നാദാപുരം: [nadapuram.truevisionnews.com] തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ നിന്ന് മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയ കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
നാദാപുരം പഞ്ചായത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് അംഗങ്ങൾ നേതൃത്വം നൽകിയ പ്രതിഷേധത്തിൽ മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പങ്കെടുത്തു.
തൊഴിലുറപ്പ് പദ്ധതി മഹാത്മാഗാന്ധിയുടെ ആശയങ്ങളെയും ദർശനങ്ങളെയും പ്രതിനിധീകരിക്കുന്നതാണെന്നും, അത്തരമൊരു പദ്ധതിയിൽ നിന്ന് അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
Congress protests, employment guarantee scheme











































.jpeg)