പിണറായി സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടു - ഷാഫി പറമ്പിൽ

പിണറായി സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടു - ഷാഫി പറമ്പിൽ
Jan 24, 2026 08:51 PM | By Roshni Kunhikrishnan

നാദാപുരം:( nadapuram.truevisionnews.com ) നാട്ടിലെ ജനങ്ങളെ തമ്മിലടിപ്പിക്കാൻ പിണറായി സർക്കാർ നടത്തുന്ന ശ്രമം ജനാധിപത്യ വിശ്വാസികൾ തിരിച്ചറിയണമെന്ന് കെ പി സി സി വർക്കിംഗ് പ്രസിഡന്റ്‌ ഷാഫി പറമ്പിൽ എം പി. കേരളം കള്ളമാരുടെയും കൊള്ളക്കാരുടെയും താവളമാക്കി മാറ്റിയ പിണറായി സർക്കാരിനെതിരെ നിയമസഭ തിരഞ്ഞെടുപ്പിൽ ജന വികാരം പ്രതിഫലിക്കുമെന്നും പിണറായി സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി എന്നിവർ നയിക്കുന്ന പുതുയുഗ യാത്രയുടെ പ്രചരണ ഭാഗമായി നാദാപുരം നിയോജക മണ്ഡലം

യു ഡി എഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്ലാച്ചി കൈരളി ഓഡിറ്റോറിയത്തിൽനടന്ന പരിപാടിയിൽ ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. കൺവീനർ അഡ്വ. എ സജീവൻ സ്വാഗതം പറഞ്ഞു.

ജില്ലാ യു ഡി എഫ് കൺവീനർ അഹമ്മദ് പുന്നക്കൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ കെ നവാസ്, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സി കെ സുബൈർ, മറ്റു നേതാക്കളായ ജോൺ പൂതക്കുഴി, വി എം ചന്ദ്രൻ, കെ ടി ജെയിംസ്, മുഹമ്മദ്‌ ബംഗ്ലത്ത്, എം പി ജാഫർ മാസ്റ്റർ, എം പി സൂപ്പി, മോഹനൻ പാറക്കടവ്, ടി കെ ഖാലിദ് മാസ്റ്റർ, പി എം ജോർജ്, ആവോലം രാധാകൃഷ്ണൻ, കെ പി രാജൻ, കോരങ്കോട്ട് മൊയ്തു, വി വി മുഹമ്മദലി, എം കെ അഷ്‌റഫ്‌, സി കെ നാസർ, നസീർ വളയം, വി വി റിനീഷ്, തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സഫീറ മൂന്നാംകുനി, വൈസ് പ്രസിഡന്റ്‌ അഡ്വ. കെ എം രഘുനാഥ്‌ തുടങ്ങിയവർ സംസാരിച്ചു.

സൂപ്പി നരിക്കാട്ടേരി ചെയർമാനും അഡ്വ. എ സജീവൻ കൺവീനറും ട്രഷററുമായി വിപുലമായ സ്വാഗത സംഘത്തിന് രൂപം നൽകി. വിവിധ സബ് കമ്മിറ്റികൾക്കും രൂപം നൽകി.

The days of the Pinarayi government are numbered - Shafi Parambil.

Next TV

Related Stories
എടച്ചേരി കാക്കന്നൂർ ക്ഷേത്രം തിറ മഹോത്സവം ജനുവരി 29 മുതൽ

Jan 24, 2026 06:28 PM

എടച്ചേരി കാക്കന്നൂർ ക്ഷേത്രം തിറ മഹോത്സവം ജനുവരി 29 മുതൽ

എടച്ചേരി കാക്കന്നൂർ ക്ഷേത്രം തിറ മഹോത്സവം ജനുവരി 29...

Read More >>
യുവ 'പൊൻതിളക്കം'; കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകി യുവാക്കൾ

Jan 24, 2026 06:05 PM

യുവ 'പൊൻതിളക്കം'; കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകി യുവാക്കൾ

കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകി...

Read More >>
ലീഗ് സംഗമം; ശിഹാബ്തങ്ങൾ ഡയാലിസിസ് സെൻ്റർ വാർഷികം

Jan 24, 2026 05:59 PM

ലീഗ് സംഗമം; ശിഹാബ്തങ്ങൾ ഡയാലിസിസ് സെൻ്റർ വാർഷികം

ലീഗ് സംഗമം, ശിഹാബ്തങ്ങൾ ഡയാലിസിസ് സെൻ്റർ...

Read More >>
Top Stories










News Roundup