നാദാപുരം: (nadapuram.truevisionnews.com) എംഎൽഎ ഇ.കെ. വിജയൻ നയിക്കുന്ന മലയോര ഹൈവേ ജാഥ ഇന്ന് വൈകുന്നേരം നടക്കും. മലയോര മേഖലയിലെ ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയും വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്തുകൊണ്ടും സംഘടിപ്പിക്കുന്ന ജാഥ വൈകുന്നേരം 3 മണിക്ക് വിലങ്ങാട് നിന്നാണ് ആരംഭിക്കുന്നത്.
വിലങ്ങാട് നിന്ന് ആരംഭിച്ച് വാളംന്തോട്, കരുകുളം, പുഴമൂല, പുതുക്കയം, കുളിക്കുന്ന്, മുടിക്കൽ, മുളമ്പത്ത്, വള്ളിത്തറ, കണയങ്കോട്, കായക്കൊടി, എള്ളിക്കാംപാറ, പുന്നത്തോട്ടം, പാലോളി, മാവിലപ്പാടി, പൂക്കാട്, തൊട്ടിൽപ്പാലം, പഞ്ചായത്ത് മുക്ക്, ഹാജ്യാർമുക്ക്, തൂവാട്ടപ്പൊയിൽ തുടങ്ങി വിവിധ കേന്ദ്രങ്ങളിലൂടെ ജാഥ കടന്നുപോകും.
ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ജനപ്രതിനിധികളും നാട്ടുകാരും ജാഥയ്ക്ക് ആവേശകരമായ സ്വീകരണം നൽകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. വിപുലമായ പര്യടനത്തിന് ശേഷം രാത്രിയോടെ മുള്ളൻകുന്നിൽ വെച്ച് മലയോര ജാഥ സമാപിക്കും.
Hillyora Highway March today





































.png)





