മണിയൂർ:(vatakara.truevisionnews.com) മമ്മാലിക്കണ്ടി മീത്തൽ ആശാരിക്കണ്ടി താഴ ജലനിധി കിണർ റോഡിന്റെ ഉദ്ഘാടനം കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ചെരണ്ടത്തൂർ ചിറ, ജലനിധി കിണർ എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഗമമാക്കാൻ ഈ പുതിയ പാത സഹായകമാകും.
തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. ദിൻഷ, സജിത കുയ്യലത്ത്, ഒ.പി. പ്രമീള, എം.എം. അശോകൻ, അബ്ദുറഹിമാൻ ആശാരിക്കണ്ടി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Mammalikandi Meethal Asharikandi Thazha Road inaugurated










































