പോരാട്ടകേന്ദ്രം സജ്ജമായി; കല്ലാച്ചിയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

പോരാട്ടകേന്ദ്രം സജ്ജമായി; കല്ലാച്ചിയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു
Mar 24, 2026 11:20 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) ഇടതുപക്ഷ ജനാധിപത്യ മുന്നണി നാദാപുരം മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം കല്ലാച്ചിയിൽ പ്രൗഢഗംഭീരമായ ചടങ്ങിൽ കെ. പി. മോഹനൻ നിർവ്വഹിച്ചു.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി സജ്ജമാക്കിയ ഓഫീസ് ഉദ്ഘാടനം ചെയ്തതോടെ മണ്ഡലത്തിൽ എൽ.ഡി.എഫ് പ്രചാരണം പുതിയ ഘട്ടത്തിലേക്ക് കടന്നു. എ. മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി. മോഹനൻ മുഖ്യാതിഥിയായിരുന്നു.

സ്ഥാനാർത്ഥി അഡ്വ. പി. വസന്തം ചടങ്ങിൽ സംബന്ധിക്കുകയും വോട്ടർമാരോട് പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു. എൽ.ഡി.എഫ് നേതാക്കളായ പി. പി. ചാത്തു, രജീന്ദ്രൻ കപ്പള്ളി, ബോബി മുക്കൻതോട്ടം, വത്സരാജ് മണലാട്ട്, കരിമ്പിൽ ദിവാകരൻ, സമദ് നരിപ്പറ്റ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മുന്നണിയുടെ കരുത്ത് തെളിയിക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ നേതാക്കൾ പ്രവർത്തകർക്ക് ആഹ്വാനം നൽകി. ബിജു കായക്കൊടി, എ. എം. റഷീദ്, വി. പി. കുഞ്ഞികൃഷ്ണൻ, ശ്രീജിത്ത് മുടപ്പിലായി, കെ. കെ. മോഹൻദാസ്, കെ. ജി. ലത്തീഫ് എന്നിവരും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി സംസാരിച്ചു.

ഇ. കെ. വിജയൻ സ്വാഗതപ്രസംഗം നടത്തിയ ചടങ്ങിൽ മണ്ഡലത്തിലെ നിരവധി പ്രവർത്തകരും നേതാക്കളും പങ്കെടുത്തു.

LDF election committee office opened in Kallachi

Next TV

Related Stories
മാതൃകയായി കോടഞ്ചേരി: പാറക്കടവ് ഡയാലിസിസ് സെന്ററിലേക്ക് കോടഞ്ചേരി ശാഖയുടെ കൈത്താങ്ങ്

Mar 24, 2026 12:28 PM

മാതൃകയായി കോടഞ്ചേരി: പാറക്കടവ് ഡയാലിസിസ് സെന്ററിലേക്ക് കോടഞ്ചേരി ശാഖയുടെ കൈത്താങ്ങ്

പാറക്കടവ് ഡയാലിസിസ് സെന്ററിലേക്ക് കോടഞ്ചേരി ശാഖയുടെ...

Read More >>
വസന്തത്തിനൊപ്പം; എൽഡിഎഫ് സ്ഥാനാർത്ഥിയുടെ  പ്രചാരണത്തിന് കരുത്തേകാൻ കലാ-സാംസ്കാരിക പ്രവർത്തകരും

Mar 24, 2026 11:38 AM

വസന്തത്തിനൊപ്പം; എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് കരുത്തേകാൻ കലാ-സാംസ്കാരിക പ്രവർത്തകരും

എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് കരുത്തേകാൻ കലാ-സാംസ്കാരിക...

Read More >>
Top Stories










News Roundup