അഭിജിത്തിനായി അണിനിരന്ന് യുഡിഎഫ്; നാദാപുരത്ത് ശക്തമായ തിരഞ്ഞെടുപ്പ് കമ്മിറ്റി നിലവിൽ വന്നു

അഭിജിത്തിനായി അണിനിരന്ന് യുഡിഎഫ്; നാദാപുരത്ത് ശക്തമായ തിരഞ്ഞെടുപ്പ് കമ്മിറ്റി നിലവിൽ വന്നു
Mar 24, 2026 12:01 PM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ശക്തമായ നേതൃനിരയുമായി മണ്ഡലം കമ്മിറ്റി നിലവിൽ വന്നു.

സൂപ്പി നരിക്കാട്ടേരി ചെയർമാനായും ബംഗ്ലത്ത് മുഹമ്മദ് വർക്കിംഗ് ചെയർമാനായും മോഹനൻ പാറക്കടവ് കൺവീനറായും തിരഞ്ഞെടുക്കപ്പെട്ടു. പ്രചാരണത്തിന്റെ സുഗമമായ നടത്തിപ്പിനായി എം.പി. ജാഫർ മാസ്റ്റർ കോ-ഓർഡിനേറ്ററായും കോരംകോട്ട് ജമാൽ ട്രഷററായും ചുമതലയേറ്റു.

മുഹമ്മദ് ബംഗ്ലത്ത്, പി.കെ. ഹബീബ് എന്നിവരാണ് മറ്റു ഭാരവാഹികൾ. പ്രവർത്തനങ്ങൾ താഴെത്തട്ടിലേക്ക് എത്തിക്കുന്നതിനായി വിവിധ സബ് കമ്മിറ്റികളെയും ചടങ്ങിൽ പ്രഖ്യാപിച്ചു. ഫിനാൻസ് വിഭാഗത്തിൽ ഇ. ഹാരിസും അനസ് നങ്ങാണ്ടിയും, സോഷ്യൽ മീഡിയയിൽ വി. അബ്ദുൽ ജലീലും രവീഷ് വളയവും ചുമതല വഹിക്കും.

പബ്ലിസിറ്റിക്ക് എം.കെ. അഷ്‌റഫും കെ.എം. രഘുനാഥും നേതൃത്വം നൽകുമ്പോൾ, മീഡിയ വിഭാഗം ടി.കെ. ഖാലിദ് മാസ്റ്റർ, സായിഫ് തൈക്കണ്ടി എന്നിവർ കൈകാര്യം ചെയ്യും. ബൂത്ത് കോ-ഓർഡിനേഷൻ ചുമതല ഹാരിസ് കൊത്തിക്കുടിക്കും കെ.ഡി.കെ. അശോകനുമാണ് നൽകിയിരിക്കുന്നത്.

മെറ്റീരിയൽ ഡിസ്ട്രിബ്യൂഷൻ സി.കെ. നാസർ, ഫായിസ് ചെക്യാട് എന്നിവരും കുടുംബസംഗമങ്ങൾ ആവോലം രാധാകൃഷ്ണൻ, വി.വി. മുഹമ്മദ് അലി എന്നിവരും ഏകോപിപ്പിക്കും. 

A strong election committee has been formed in Nadapuram.

Next TV

Related Stories
മാതൃകയായി കോടഞ്ചേരി: പാറക്കടവ് ഡയാലിസിസ് സെന്ററിലേക്ക് കോടഞ്ചേരി ശാഖയുടെ കൈത്താങ്ങ്

Mar 24, 2026 12:28 PM

മാതൃകയായി കോടഞ്ചേരി: പാറക്കടവ് ഡയാലിസിസ് സെന്ററിലേക്ക് കോടഞ്ചേരി ശാഖയുടെ കൈത്താങ്ങ്

പാറക്കടവ് ഡയാലിസിസ് സെന്ററിലേക്ക് കോടഞ്ചേരി ശാഖയുടെ...

Read More >>
വസന്തത്തിനൊപ്പം; എൽഡിഎഫ് സ്ഥാനാർത്ഥിയുടെ  പ്രചാരണത്തിന് കരുത്തേകാൻ കലാ-സാംസ്കാരിക പ്രവർത്തകരും

Mar 24, 2026 11:38 AM

വസന്തത്തിനൊപ്പം; എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് കരുത്തേകാൻ കലാ-സാംസ്കാരിക പ്രവർത്തകരും

എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് കരുത്തേകാൻ കലാ-സാംസ്കാരിക...

Read More >>
പോരാട്ടകേന്ദ്രം സജ്ജമായി; കല്ലാച്ചിയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

Mar 24, 2026 11:20 AM

പോരാട്ടകേന്ദ്രം സജ്ജമായി; കല്ലാച്ചിയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

കല്ലാച്ചിയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്...

Read More >>
Top Stories

News Roundup