Mar 23, 2026 08:32 PM

എടച്ചേരി:  (https://nadapuram.truevisionnews.com/) നാദാപുരം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ കെ.എം അഭിജിത്ത് നാമനിർദ്ദേശ പത്രിക നൽകിയതോടെ എടച്ചേരി പഞ്ചായത്തിൽ യു.ഡി.എഫ് പ്രവർത്തനങ്ങൾ സജീവമായി.

പഞ്ചായത്തിലെ മുഴുവൻ ബൂത്തുകളിലും പ്രവർത്തക സംഗമങ്ങളും വോട്ടർ പട്ടിക വിശകലനങ്ങളും ഇതിനകം പൂർത്തിയായി. മുമ്പെങ്ങുമില്ലാത്ത വിധം ഐ .ടി സംവിധാനങ്ങൾ കൂടി ഉപയോഗിച്ച് പ്രചരണം കൂടുതൽ ശക്തപ്പെടുത്താനാണ് തീരുമാനം.

ഓരോ ബൂത്തിലും നാലോ അഞ്ചോ ടീമുകൾ ഉൾപ്പെടുന്ന ക്ലസ്റ്ററുകളായി തിരിക്കും. ഓരോ ബൂത്തിലുമുള്ള വോട്ടർ പട്ടിക വിശദമായി പരിശോധിച്ച് വിദേശത്തുള്ളവർ, 85 വയസിന് മുകളിൽ പ്രായമുള്ള വോട്ടർമാർ തുടങ്ങിയുള്ള കൃത്യമായ വിവരങ്ങൾ ശേഖരിക്കും.

എടച്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പഞ്ചായത്ത് കൺവൻഷൻ നാദാപുരം മണ്ഡലം യു.ഡി.എഫ് വൈസ് ചെയർമാൻ എം.പി. സൂപ്പി ഉദ്ഘാടനം ചെയ്തു.എടച്ചേരി പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ചുണ്ടയിൽ മുഹമ്മദ് അധ്യക്ഷനായി.

മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് ടി.കെ അഹമദ് ,പഞ്ചായത്ത് യു.ഡി.എഫ് കൺവീനർ കെ.പവിത്രൻ, എം.കെ പ്രേംദാസ്, മോഹനൻ പാറക്കടവ്, സി.പവിത്രൻ, ആർ.ടി.ഉസ്മാൻ, എം.കെ മുനീർ, സുമലത, എം.സി മോഹനൻ, കെ.പി ദാമോധരൻ, കെ.രമേശൻ, ടി.കെ മോട്ടി സംസാരിച്ചു.


UDF election activities in full swing in Edacherry; Panchayat convention organized

Next TV

Top Stories










News Roundup