നാദാപുരം: (nadapuram.truevisionnews.com) നാദാപുരം മണ്ഡലത്തിലെ കലാലയങ്ങളിൽ ആവേശം വിതറി എൽഡിഎഫ് സ്ഥാനാർഥി അഡ്വ. പി. വസന്തത്തിന്റെ തിരഞ്ഞെടുപ്പ് പര്യടനം തുടരുന്നു. ബുധനാഴ്ച രാവിലെ വളയം ഐടിഐയിൽ എത്തിയ സ്ഥാനാർഥിക്ക് വിദ്യാർത്ഥികൾ ഉജ്ജ്വലമായ സ്വീകരണമാണ് നൽകിയത്.
എട്ട് കോടി രൂപ ചെലവിൽ ഐടിഐക്കായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം യാഥാർഥ്യമാക്കിയ എൽഡിഎഫ് സർക്കാരിനുള്ള പിന്തുണ വോട്ടിലൂടെ പ്രകടിപ്പിക്കുമെന്ന് വിദ്യാർഥികൾ സ്ഥാനാർത്ഥിക്ക് ഉറപ്പുനൽകി.
തുടർന്ന് പുളിയാവ് നാഷണൽ കോളേജ്, മലബാർ വുമൺസ് കോളേജ് എന്നിവിടങ്ങളിലും സ്ഥാനാർത്ഥി സന്ദർശനം നടത്തി വോട്ടഭ്യർത്ഥിച്ചു. നാദാപുരം ഗവൺമെന്റ് കോളേജിൽ എത്തിയ അഡ്വ. പി. വസന്തത്തിനെ റോസാപ്പൂക്കൾ നൽകിയും ആവേശകരമായ മുദ്രാവാക്യം വിളികളോടെയുമാണ് വിദ്യാർത്ഥി സമൂഹം സ്വീകരിച്ചത്.
ഐഎം ട്രെയിനിങ് കോളേജിലും സന്ദർശനം നടത്തിയ സ്ഥാനാർത്ഥി, വിദ്യാർത്ഥികളുമായും അധ്യാപകരുമായും സംവദിച്ചു. കലാലയങ്ങളിലെ പര്യടനത്തിന് ശേഷം വിലങ്ങാട്, വാണിമേൽ, വളയം, കല്ലുനിര, കുരുവന്തേരി എന്നിവിടങ്ങളിൽ നടന്ന എൽഡിഎഫ് മേഖലാ കൺവൻഷനുകളിലും സ്ഥാനാർത്ഥി പങ്കെടുത്തു.
LDF candidate gets a warm welcome at Nadapuram Govt. College



































