നാദാപുരം: (nadapuram.truevisionnews.com) എൽഡിഎഫ് നാദാപുരം മണ്ഡലം സ്ഥാനാർഥി അഡ്വ. പി. വസന്തത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒന്നാംഘട്ട പര്യടനം വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി നടക്കും.
വെള്ളിയാഴ്ച രാവിലെ 8.30-ന് കള്ളാട് നിന്നാണ് പര്യടനം ആരംഭിക്കുന്നത്. തുടർന്ന് മുണ്ടക്കുറ്റി, മൊയിലോത്തറ, തൂവാട്ട് പൊയിൽ, മുള്ളൻകുന്ന്, പശുക്കടവ്, കുണ്ടുതോട്, ചീത്തപ്പാട് എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷം ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതൽ മുറ്റത്തെപ്ലാവ്, കുടൽ, പഞ്ചായത്ത് മുക്ക്, പാലോളി, കരിമ്പാലക്കണ്ടി, കായക്കൊടി, പട്ടർകുളങ്ങര, ചങ്ങരംകുളം തുടങ്ങിയ സ്ഥലങ്ങളിൽ വോട്ടഭ്യർത്ഥിക്കും.
രാത്രി ഏഴ് മണിക്ക് കോവുക്കുന്നിൽ ആദ്യദിന പര്യടനം സമാപിക്കും. രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് മണിയൂർ താഴെ നിന്ന് ആരംഭിച്ച് കല്ലുനിരയിലാണ് പര്യടനം അവസാനിക്കുക. മൂന്നാം ദിവസമായ ഞായറാഴ്ച രാവിലെ കുറുവന്തേരിയിൽ നിന്ന് തുടങ്ങി വിഷ്ണുമംഗലത്ത് സമാപിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
മണ്ഡലത്തിലെ വോട്ടർമാരെ നേരിട്ട് കണ്ട് വികസന കാര്യങ്ങൾ ചർച്ച ചെയ്യാനും പിന്തുണ ഉറപ്പാക്കാനുമാണ് ഈ ഘട്ടത്തിൽ സ്ഥാനാർത്ഥി ലക്ഷ്യമിടുന്നത്.
Adv. P. Vasantham's first phase of tour in Nadapuram starts tomorrow











































