ജനകീയ പര്യടനം; മലയോര മേഖലയിൽ വോട്ടഭ്യർത്ഥിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പി വസന്തം

ജനകീയ പര്യടനം; മലയോര മേഖലയിൽ വോട്ടഭ്യർത്ഥിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പി വസന്തം
Mar 27, 2026 11:01 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) വിലങ്ങാട് മലയോര മേഖലയിലെ ജനങ്ങളുമായി സംവദിച്ച് എൽഡിഎഫ് സ്ഥാനാർഥി അഡ്വ. പി വസന്തം തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഉർജിതമാക്കി. വ്യാഴാഴ്ച രാവിലെ ആരംഭിച്ച പര്യടനത്തിൽ ആവേശകരമായ സ്വീകരണമാണ് കർഷക മേഖലയിൽ നിന്നും സ്ഥാനാർഥിക്ക് ലഭിച്ചത്.

ഉരുൾപൊട്ടലും പ്രകൃതിക്ഷോഭവും ദുരിതം വിതച്ച വിലങ്ങാടിനെ പുനർനിർമ്മിക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന ക്രിയാത്മകമായ ഇടപെടലുകൾ വോട്ടർമാരോട് വിശദീകരിച്ചുകൊണ്ടായിരുന്നു പര്യടനം. വിലങ്ങാട് ടൗണിലെ വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളും സന്ദർശിച്ച് വോട്ടഭ്യർഥിച്ച സ്ഥാനാർഥി, പ്രദേശത്തെ വിയോഗങ്ങൾ നടന്ന വീടുകളിലെത്തി ബന്ധുക്കളെ അനുശോചനം അറിയിക്കുകയും ചെയ്തു.

തുടർന്ന് കായക്കൊടിയിൽ ഗൃഹസന്ദർശനവും നടത്തി. ഉച്ചയ്ക്ക് ശേഷം തിനൂർ, കായക്കൊടി, നരിപ്പറ്റ എന്നിവിടങ്ങളിൽ നടന്ന മേഖലാ കൺവൻഷനുകളിൽ പങ്കെടുത്ത അഡ്വ. പി വസന്തം, വികസന പ്രവർത്തനങ്ങൾ തുടരാൻ എൽഡിഎഫിന് കരുത്ത് പകരണമെന്ന് ആഹ്വാനം ചെയ്തു.

LDF candidate Adv. P Vasantham seeks votes in hilly areas

Next TV

Related Stories
കൺവൻഷനുകളിൽ ആവേശം; നാദാപുരത്ത് കെ.എം. അഭിജിത്തിന്റെ പഞ്ചായത്ത് കൺവൻഷനുകളിൽ വൻ ജനപങ്കാളിത്തം

Mar 27, 2026 11:25 AM

കൺവൻഷനുകളിൽ ആവേശം; നാദാപുരത്ത് കെ.എം. അഭിജിത്തിന്റെ പഞ്ചായത്ത് കൺവൻഷനുകളിൽ വൻ ജനപങ്കാളിത്തം

നാദാപുരത്ത് കെ.എം. അഭിജിത്തിന്റെ പഞ്ചായത്ത് കൺവൻഷനുകളിൽ വൻ...

Read More >>
തിരഞ്ഞെടുപ്പ് പടയൊരുക്കം; തൂണേരിയിൽ യുഡിഎഫ് കൺവെൻഷനും കെ.എം അഭിജിത്തിന്റെ റോഡ് ഷോയും നടന്നു

Mar 27, 2026 10:28 AM

തിരഞ്ഞെടുപ്പ് പടയൊരുക്കം; തൂണേരിയിൽ യുഡിഎഫ് കൺവെൻഷനും കെ.എം അഭിജിത്തിന്റെ റോഡ് ഷോയും നടന്നു

തൂണേരിയിൽ യുഡിഎഫ് കൺവെൻഷനും കെ.എം അഭിജിത്തിന്റെ റോഡ് ഷോയും...

Read More >>
ഇരുട്ടിന്റെ മറവിൽ അക്രമം; നാദാപുരത്ത്  കെ.എം. അഭിജിത്തിന്റെ ഫ്ലെക്സുകൾ നശിപ്പിക്കപ്പെട്ട നിലയിൽ

Mar 26, 2026 12:37 PM

ഇരുട്ടിന്റെ മറവിൽ അക്രമം; നാദാപുരത്ത് കെ.എം. അഭിജിത്തിന്റെ ഫ്ലെക്സുകൾ നശിപ്പിക്കപ്പെട്ട നിലയിൽ

നാദാപുരത്ത് കെ.എം. അഭിജിത്തിന്റെ ഫ്ലെക്സുകൾ നശിപ്പിക്കപ്പെട്ട...

Read More >>
Top Stories

News Roundup