നാദാപുരം: (nadapuram.truevisionnews.com) കേരളത്തെ കട്ടുമുടിച്ച് ഭരണപരാജയമായി മാറിയ പിണറായി സർക്കാരിനെ താഴെയിറക്കാൻ ജനങ്ങൾ കാത്തിരിക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു.
യുഡിഎഫ് സ്ഥാനാർഥി കെ.എം. അഭിജിത്തിന്റെ തിരഞ്ഞെടുപ്പ് പര്യടന പരിപാടി മരുതോങ്കര പഞ്ചായത്തിലെ കള്ളാട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ, കാർഷിക മേഖലകളിൽ സർക്കാർ പൂർണ്ണ പരാജയമാണെന്നും വർഗീയ ശക്തികളുമായി ചേർന്ന് യുഡിഎഫിനെ പരാജയപ്പെടുത്താമെന്നത് വെറും വ്യാമോഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷനായ ചടങ്ങിൽ മുൻ മന്ത്രി കെ.സി. ജോസഫ്, യുഡിഎഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു. ജോൺ പൂതക്കുഴി, കെ.കെ. നവാസ്, ജമാൽ കോരങ്ങോട്, മോഹനൻ പാറക്കടവ് തുടങ്ങിയവരും പരിപാടിയിൽ സംസാരിച്ചു.
Pinarayi government complete failure: Mullappally











































