നാദാപുരം: (nadapuram.truevisionnews.com) വരാനിരിക്കുന്ന യുഡിഎഫ് മന്ത്രിസഭയിൽ കുറ്റ്യാടിയിൽ നിന്നുള്ള സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ള മന്ത്രിയാകുമെന്നും നാദാപുരത്ത് കെ.എം. അഭിജിത്ത് പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും മുൻ ഡിസിസി പ്രസിഡന്റ് കെ.സി. അബു.
കല്ലാച്ചിയിൽ രാഹുൽ ഗാന്ധിക്ക് നൽകിയ സ്വീകരണ പൊതുയോഗത്തിൽ ആമുഖ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. അതേസമയം, പ്രസംഗത്തിനിടെ കെ.സി. അബുവിന് സംഭവിച്ച ഗുരുതരമായ നാക്കുപിഴ പ്രവർത്തകർക്കിടയിൽ ചർച്ചയായി.
ശ്രീപെരുമ്പത്തൂരിൽ കൊല്ലപ്പെട്ട രാജീവ് ഗാന്ധിക്ക് പകരം 'രാഹുൽ ഗാന്ധി ചിന്നിചിതറി മരിച്ചു' എന്നാണ് അദ്ദേഹം പ്രസംഗിച്ചത്. ഉടൻതന്നെ വേദിയിലുണ്ടായിരുന്നവരും അണികളും തിരുത്തിക്കൊടുത്തതോടെ അദ്ദേഹം തെറ്റ് തിരുത്തി സംസാരിച്ചു.
പ്രസംഗത്തിലുടനീളം രാജീവ് ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും മാറി മാറി പരാമർശിച്ചത് ആശയക്കുഴപ്പമുണ്ടാക്കി. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര നയിച്ചത് രാജീവ് ഗാന്ധിയാണെന്ന രീതിയിലുള്ള പരാമർശവും അബുവിന്റെ പ്രസംഗത്തിലുണ്ടായി.

K.C. Abu says Abhijith will win by 10,000 votes











































