പ്രവാസി കരുത്ത്; അഡ്വ.പി.വസന്തത്തിന്റെ വിജയത്തിനായി വളയത്ത് പ്രവാസിസംഘം കുടുംബ സംഗമം സംഘടിപ്പിച്ചു

പ്രവാസി കരുത്ത്; അഡ്വ.പി.വസന്തത്തിന്റെ വിജയത്തിനായി വളയത്ത് പ്രവാസിസംഘം കുടുംബ സംഗമം സംഘടിപ്പിച്ചു
Apr 2, 2026 11:52 AM | By Krishnapriya S R

വളയം: (nadapuram.truevisionnews.com) മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. പി. വസന്തത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രവാസികൾ സജീവമായി രംഗത്തിറങ്ങുന്നു. ഇതിന്റെ ഭാഗമായി കേരള പ്രവാസിസംഘം വളയം മേഖല സംഘടിപ്പിച്ച കുടുംബസംഗമം കുറ്റിക്കാട്ടിൽ വെച്ച് നടന്നു.

പ്രവാസിസംഘം ജില്ലാ കമ്മിറ്റി അംഗം അഫ്‌സൽ വേളം സംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കി സ്ഥാനാർഥിക്കായി ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ യോഗത്തിൽ തീരുമാനമായി.

കെ.പി. മഹേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം. ദിവാകരൻ, ടി.കെ. കണ്ണൻ, സി. രാഗേഷ് എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് ഗോദയിൽ പ്രവാസി സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതിനും വരും ദിവസങ്ങളിൽ കുടുംബങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രചാരണ പരിപാടികൾ ഏകോപിപ്പിക്കുന്നതിനും നേതാക്കൾ ആഹ്വാനം ചെയ്തു.

എം.കെ. മഹേഷ് സ്വാഗതവും ടി.പി. കുഞ്ഞിക്കണ്ണൻ നന്ദിയും രേഖപ്പെടുത്തി. 

The expatriate group organized a family reunion in Valayam.

Next TV

Related Stories
നാടിളക്കി വസന്തം; ഓഫിസുകളും കോളനികളും സന്ദർശിച്ച് എൽഡിഎഫ് സ്ഥാനാർഥിയുടെ വോട്ടഭ്യർഥന

Apr 2, 2026 10:52 AM

നാടിളക്കി വസന്തം; ഓഫിസുകളും കോളനികളും സന്ദർശിച്ച് എൽഡിഎഫ് സ്ഥാനാർഥിയുടെ വോട്ടഭ്യർഥന

ഓഫിസുകളും കോളനികളും സന്ദർശിച്ച് എൽഡിഎഫ് സ്ഥാനാർഥിയുടെ...

Read More >>
Top Stories










News Roundup






GCC News