Apr 10, 2026 01:57 PM

നാദാപുരം: (nadapuram.truevisionnews.com) വാണിമേൽ നെടുംപറമ്പിൽ നാല് സിപിഐ എം വനിതാ പ്രവർത്തകർക്ക് പരിക്കേറ്റു. വലിയപറമ്പത്ത് ശാലിനി, ടി.കെ സിന്ധു, താഴെനിരവുമ്മൽ സരോജിനി, ഐശ്വര്യ ചീളുപറമ്പത്ത് എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്.

വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ നെടുംപറമ്പിൽ വെച്ചായിരുന്നു സംഭവം. പരിക്കേറ്റവരെ ഉടൻ തന്നെ നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് പരിക്കേറ്റവർ ആശുപത്രി അധികൃതരോടും പോലീസിനോടും പറഞ്ഞു.

സംഭവമറിഞ്ഞ് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ ലതിക, സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, ഇ.കെ വിജയൻ എംഎൽഎ, സിപിഐ എം ഏരിയ സെക്രട്ടറി എ. മോഹൻദാസ്, രജീന്ദ്രൻ കപ്പള്ളി തുടങ്ങിയ പ്രമുഖ നേതാക്കൾ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

UDF attacks on CPI(M) women activists

Next TV

Top Stories










News Roundup