സ്‌കൂൾ അലങ്കോലമാക്കി; തിരഞ്ഞെടുപ്പ് കഴിഞ്ഞ സ്കൂളിൽ മാലിന്യക്കൂമ്പാരവും ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെത്തി

സ്‌കൂൾ അലങ്കോലമാക്കി; തിരഞ്ഞെടുപ്പ് കഴിഞ്ഞ സ്കൂളിൽ മാലിന്യക്കൂമ്പാരവും ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെത്തി
Apr 11, 2026 03:32 PM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ മുതുവടത്തൂർ എം.യു.പി സ്കൂൾ കെട്ടിടവും പരിസരവും അലങ്കോലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി രണ്ട് ദിവസം മുമ്പ് പുറമേരി വില്ലേജ് അധികൃതർക്ക് വിട്ടുനൽകിയ സ്കൂൾ, വോട്ടെടുപ്പ് കഴിഞ്ഞ് വെള്ളിയാഴ്ച രാവിലെ പ്രധാന അധ്യാപകനും സഹപ്രവർത്തകരും എത്തിയപ്പോഴാണ് നാശനഷ്ടങ്ങൾ ശ്രദ്ധയിൽപ്പെട്ടത്.

സ്കൂൾ പരിസരമാകെ മാലിന്യങ്ങൾ നിറഞ്ഞ നിലയിലായിരുന്നു. കെട്ടിടത്തിന്റെ ഓടുകൾ പൊളിച്ചിട്ടതായും കോണിപ്പടികളിലെ കല്ലുകൾ ഇളക്കി മാറ്റിയതായും അധ്യാപകർ പറഞ്ഞു. കുട്ടികൾ പഠനത്തിനായി ഉപയോഗിക്കുന്ന ഡെസ്‌കുകളും കസേരകളും ഉൾപ്പെടെയുള്ള ഫർണിച്ചറുകൾ പുറത്തേക്ക് വലിച്ചെറിഞ്ഞ നിലയിലായിരുന്നു.

കൂടാതെ സ്കൂൾ വളപ്പിലെ മരം മുറിച്ചിടുകയും പരിസരത്തുനിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വില്ലേജ് അധികൃതരെ വിവരം അറിയിച്ചെങ്കിലും തങ്ങൾക്ക് ഇതിൽ ഒന്നും ചെയ്യാനില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് പ്രധാന അധ്യാപകൻ പറഞ്ഞു.

Piles of garbage and empty liquor bottles found at school after election

Next TV

Related Stories
നാദാപുരത്ത് ആശങ്ക; മണ്ഡലം കൈവിട്ടുപോകുമെന്ന് സിപിഐ പ്രാഥമിക വിലയിരുത്തൽ

Apr 11, 2026 02:32 PM

നാദാപുരത്ത് ആശങ്ക; മണ്ഡലം കൈവിട്ടുപോകുമെന്ന് സിപിഐ പ്രാഥമിക വിലയിരുത്തൽ

നാദാപുരം മണ്ഡലം കൈവിട്ടുപോകുമെന്ന് സിപിഐ പ്രാഥമിക...

Read More >>
ചേലക്കാട് ജുമാ മസ്ജിദിൽ അബ് വാബ് ശിൽപശാല സംഘടിപ്പിച്ചു

Apr 11, 2026 01:15 PM

ചേലക്കാട് ജുമാ മസ്ജിദിൽ അബ് വാബ് ശിൽപശാല സംഘടിപ്പിച്ചു

ചേലക്കാട് ജുമാ മസ്ജിദിൽ അബ് വാബ് ശിൽപശാല...

Read More >>
വാണിമേലിൽ ബൂത്ത് ഏജന്റിനെ ആക്രമിച്ച സംഭവത്തിൽ യുഡിഎഫ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

Apr 11, 2026 11:31 AM

വാണിമേലിൽ ബൂത്ത് ഏജന്റിനെ ആക്രമിച്ച സംഭവത്തിൽ യുഡിഎഫ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

ബൂത്ത് ഏജന്റിനെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രതിഷേധ...

Read More >>
Top Stories

News from Regional Network