നാദാപുരം : (https://nadapuram.truevisionnews.com/) കല്ലാച്ചിയിലെ കമ്മ്യൂണിസ്റ്റ് മാക്സിസ്റ്റ് പാർട്ടി ഏരിയാ കമ്മറ്റി ഓഫീസിനടുത്ത് ഒരു തുന്നൽ കടക്കാരനായിരുന്നു പാർടി പ്രവർത്തനായ എംടി കുഞ്ഞിരാമാൻ. ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെട്ടപ്പോൾ പിന്നെ ചായക്കടയാക്കി, ഒടുവിൽ ഭാര്യ ബാങ്ക് ലോണെടുത്ത് ഒരു ചെറിയ ഹോട്ടൽ തുടങ്ങി. കുടുംബത്തിൻ്റെ ഉപജീവന വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ച് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി പതിവ് തെറ്റാതെ എംടിയുടെ കുടുംബത്തിൻ്റെയും കരുതലാണ് നാം കാണുന്ന പ്രായോഗിക കമ്മ്യൂണിസമെന്നതിൻ്റെ സാക്ഷ്യപ്പെടുത്തലായി ഇന്ന് കല്ലാച്ചിയിൽ നടത്ത വിഷുകിറ്റ് വിതരണം മാറി. ഭക്ഷ്യ സാധനങ്ങൾ അടങ്ങിയ കിറ്റ് സ്വീകരിച്ചത് 180 കുടുംബങ്ങൾ.
നന്മകൾ വറ്റിപോകുന്ന കാലത്താണ് തൻ്റെ തുച്ഛ വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ച് സാധരണക്കാരെ കുഞ്ഞിരാമൻ ചേർത്ത് പിടിക്കുന്നത് മാനവികതയുടെ ശ്രദ്ധേയ തലമാണെന്ന് ചടങ്ങ് ഉദ്ഘടനം ചെയ്ത പ്രശസ്‌ത സിനിമ - നാടക നടൻ മുഹമ്മദ് പേരാമ്പ്ര പറഞ്ഞു. മനവസേവയാണ് മാധവസേവ, എല്ലാ ആഘോഷ വേളയിലും ഞാൻ നിങ്ങളെ കൂടെ ഉണ്ടെന്ന നന്മയുടെ പ്രഖ്യാപനമാണ് ഇവിടെ നടക്കുന്നത്. ഇത് ഈ നാട് ഏറ്റെടുക്കണമെന്ന് മുഹമ്മദ് പേരാമ്പ്ര പറഞ്ഞു.
വി.പി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് നരവംശ ശാസത്രത്തിൽ സ്വർണ മെഡലോടെ ബിരുദാനന്തര ബിരുദം നേടിയ രമേശൻ വരിക്കോളിയെ ചടങ്ങിൽ ആദരിച്ചു.
എ മോഹൻദാസ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീമ വള്ളിൽ, ഗ്രാമപഞ്ചായത്ത് മെമ്പർ വിപി രാജേഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സിഎച്ച് മോഹനൻ, ശ്രീജിത്ത് മുടപ്പിലാവിൽ , കരിമ്പിൽ ദിവാകരൻ, കെ.ടി കെ ചന്ദ്രൻ , മൊയ്തു കോടികണ്ടി എന്നിവർ ആശംസ നേർന്നു. എംടി കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു.
Communism is MT's concern, 180 families received Vishu kits









































