ദുരന്തകാരണം ചതിക്കുഴി; മൂന്ന് പേരും ആണ്ട് പോയത് പുഴയിലെ പാലത്തിൻ്റെ തൂണിനടുത്തെ ചെളിയിൽ

ദുരന്തകാരണം ചതിക്കുഴി; മൂന്ന് പേരും ആണ്ട് പോയത് പുഴയിലെ പാലത്തിൻ്റെ തൂണിനടുത്തെ ചെളിയിൽ
Apr 11, 2026 11:30 PM | By Susmitha Surendran

നാദാപുരം : (https://nadapuram.truevisionnews.com/) നാടിനെ ദുഃഖ കയത്തിൽ ആഴ്ത്തിയ നാദാപുരം പേരോടിനടുത്തെ വേവം പുഴയിലെ ദുരന്തകാരണം മനുഷ്യ നിർമ്മിത ചതിക്കുഴി. മൂന്ന് പേരും ആണ്ട് പോയത് പുഴയിൽ അടുത്തിടെ നിർമ്മിച്ച പാലത്തിൻ്റെ തൂണിനടുത്തെ ചെളിയിൽ. വേനൽ കടുത്തതോടെ പുഴയിൽ ജലനിരപ്പ് കുറവായിരുന്നു.

പുളിയാവ് നാമത്ത് എളവന പുതിയ പാലത്തിൻ്റെ തൂണിന് സമീപം ചെറിയ വെള്ളകെട്ടിലാണ് മൂന്ന് പേരുടെ ജീവൻ പൊലിഞ്ഞു പോയത്. പുഴയിലെ ചെളി വില്ലനായി മാറി. ഹിസ മറിയമാണ് ആദ്യം വെള്ളത്തിൽ മുങ്ങി പോയത്. സമീപത്ത് അലക്കികൊണ്ടിരുന്ന ഉപ്പയുടെ സഹോദര ഭാര്യ സുഹാദ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ചെളിയിൽ മുങ്ങിപ്പോയി.

ഇരുവരെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഉപ്പയുടെ സഹോദരൻ അൻസാറിൻ്റെയും ജീവൻ പൊലിഞ്ഞു പോയത്.ഇവരുടെ വേർപാട് നാടിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു.

സമീപവാസിയായ പുതിയോട്ടിൽ അഷ്റഫും നാട്ടുകാരും ചേർന്ന് വെള്ളത്തിൽ നിന്നും പുറത്തെടുത്തത് . ഇവരെ ആദ്യം എത്തിച്ച നാദാപുരം താലൂക്ക് ആശുപത്രിയിൽ ജനപ്രവാഹമായിരുന്നു. നാദാപുരം ആശുപത്രിയിലെ ജനബാഹുല്യം പോലീസ് എത്തിയാണ് നിയന്ത്രിച്ചത്.

Death by drowning in Nadapuram, cause of tragedy was mud near the bridge pillar in the river

Next TV

Related Stories
തനിച്ചായി ഹംന ഫാത്തിമ; അലറിക്കരഞ്ഞ് ഓടി വിളിച്ചിട്ടും പൊന്നുമ്മയും ഉപ്പയും കൺമുന്നിൽ നിന്ന് പോയി മറഞ്ഞു

Apr 11, 2026 11:15 PM

തനിച്ചായി ഹംന ഫാത്തിമ; അലറിക്കരഞ്ഞ് ഓടി വിളിച്ചിട്ടും പൊന്നുമ്മയും ഉപ്പയും കൺമുന്നിൽ നിന്ന് പോയി മറഞ്ഞു

നാദാപുരം വേവത്തെ മുങ്ങിമരണം, മാതാപിതാക്കളുടെ മരണവിവരം അറിയാദി മകൾ ഹംന...

Read More >>
ദുരന്തമുഖത്തും; മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമം; സ്മാർട്ട് ഫോൺ തട്ടിപ്പറിച്ചു

Apr 11, 2026 09:23 PM

ദുരന്തമുഖത്തും; മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമം; സ്മാർട്ട് ഫോൺ തട്ടിപ്പറിച്ചു

ദുരന്തമുഖത്തും; മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമം ; സ്മാർട്ട് ഫോൺ...

Read More >>
കുഞ്ഞ് പിറക്കുന്നത് കാണാനെത്തിയ ഹനീഫയ്ക്ക് കാണാനായത് പൊന്നുമോളുടെയും ഉറ്റവരുടെയും ചേതനയറ്റ മൃതദേഹങ്ങൾ

Apr 11, 2026 08:21 PM

കുഞ്ഞ് പിറക്കുന്നത് കാണാനെത്തിയ ഹനീഫയ്ക്ക് കാണാനായത് പൊന്നുമോളുടെയും ഉറ്റവരുടെയും ചേതനയറ്റ മൃതദേഹങ്ങൾ

കുഞ്ഞ് പിറക്കുന്നത് കാണാനെത്തിയ ഹനീഫയ്ക്ക് കാണാനായത് പൊന്നുമോളുടെയും ഉറ്റവരുടെയും ചേതനയറ്റ മൃതദേഹങ്ങൾ ...

Read More >>
മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി, ഖബറടക്കം നാളെ ഉച്ചയോടെ

Apr 11, 2026 07:53 PM

മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി, ഖബറടക്കം നാളെ ഉച്ചയോടെ

മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി, ഖബറടക്കം നാളെ ഉച്ചയോടെ...

Read More >>
എന്നെ അങ്ങ് കൂട്ടുമോ ഉപ്പാപ്പാ.....; ഇസ്സ മറിയത്തിന്റെ അവസാന വിളി ഓർത്ത് പൊട്ടിക്കരഞ്ഞ് ഉപ്പാപ്പ അമ്മദ്

Apr 11, 2026 07:01 PM

എന്നെ അങ്ങ് കൂട്ടുമോ ഉപ്പാപ്പാ.....; ഇസ്സ മറിയത്തിന്റെ അവസാന വിളി ഓർത്ത് പൊട്ടിക്കരഞ്ഞ് ഉപ്പാപ്പ അമ്മദ്

ഇസ്സ മറിയത്തിന്റെ അവസാന വിളി ഓർത്ത് പൊട്ടിക്കരഞ്ഞ് ഉപ്പാപ്പ...

Read More >>
Top Stories