വളയം പ്രീമിയർ ലീഗ്; ഇന്ത്യൻ ഏറോസ് കല്ലുനിരയെ വീഴ്ത്തി ലെജൻസ് വാണിമേലിന് കിരീടം

വളയം പ്രീമിയർ ലീഗ്; ഇന്ത്യൻ ഏറോസ് കല്ലുനിരയെ വീഴ്ത്തി ലെജൻസ് വാണിമേലിന് കിരീടം
Apr 14, 2026 10:22 AM | By Krishnapriya S R

വളയം: (nadapuram.truevisionnews.com) ആവേശകരമായ പോരാട്ടത്തിനൊടുവിൽ യുനൈറ്റഡ് വളയം സംഘടിപ്പിച്ച വളയം പ്രീമിയർ ലീഗ് രണ്ടാം സീസണിൽ ലെജൻസ് വാണിമേൽ കിരീടം ചൂടി. വാശിയേറിയ ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ഏറോസ് കല്ലുനിരയെ പരാജയപ്പെടുത്തിയാണ് വാണിമേൽ ജേതാക്കളായത്.

ലെജൻസ് വാണിമേൽ, ഇന്ത്യൻ ഏറോസ് കല്ലുനിര എന്നിവർക്ക് പുറമെ ക്യൂബൻസ് കുറുവന്തേരി, റൈയിം ഗോൾഡ് കൈവേലി എന്നീ നാല് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. വിജയികളായ ലെജൻസ് വാണിമേലിന് 11,111 രൂപയും ട്രോഫിയും സമ്മാനമായി ലഭിച്ചു.

ടൂർണമെന്റിലെ മികച്ച പ്രകടനത്തിലൂടെ സച്ചു മികച്ച ബാറ്ററായും ലീഗ് താരമായും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, പി.സി. വൈഷ്ണവ് മികച്ച ബൗളർക്കുള്ള പുരസ്കാരം സ്വന്തമാക്കി. കായികപ്രേമികളുടെ സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ടൂർണമെന്റ് പ്രദേശത്തെ ക്രിക്കറ്റ് ആവേശത്തിന് പുതിയ ഊർജ്ജം പകരുന്നതായി.

Legends Vanimel defeats Indian Aeros to win title

Next TV

Related Stories
എടച്ചേരിയിൽ അഗ്നിത സാംസ്‌കാരിക വേദി വാർഷികാഘോഷം സംഘടിപ്പിച്ചു

Apr 14, 2026 10:52 AM

എടച്ചേരിയിൽ അഗ്നിത സാംസ്‌കാരിക വേദി വാർഷികാഘോഷം സംഘടിപ്പിച്ചു

എടച്ചേരിയിൽ അഗ്നിത സാംസ്‌കാരിക വേദി വാർഷികാഘോഷം...

Read More >>
Top Stories










Entertainment News