എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരി നോർത്തിലെ അഗ്നിത സാമൂഹിക സാംസ്കാരിക വേദിയുടെ എട്ടാമത് വാർഷികാഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ തുടക്കമായി. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സദസ്സ് എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ ഉദ്ഘാടനം ചെയ്തു.
സുരേന്ദ്രൻ മോറത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത കവി ഗോപിനാരായണൻ മുഖ്യപ്രഭാഷണം നടത്തി. സാംസ്കാരിക രംഗത്തെ കൂട്ടായ്മകളുടെ പ്രസക്തിയെക്കുറിച്ച് അദ്ദേഹം ചടങ്ങിൽ സംസാരിച്ചു.
പ്രസുൽ മോറത്ത് സ്വാഗതം ആശംസിച്ച പരിപാടിയിൽ അഞ്ജു രവീന്ദ്രൻ നന്ദി രേഖപ്പെടുത്തി. പ്രദേശത്തെ നിരവധി സാംസ്കാരിക പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
Agnitha Cultural Centre organized its anniversary celebration in Edachery.



































.jpeg)
.jpeg)





