നാദാപുരം: (nadapuram.truevisionnews.com) എംടി ഹോട്ടൽ ഉടമ എം.ടി. കുഞ്ഞിരാമന്റെ നേതൃത്വത്തിൽ 180 കുടുംബങ്ങൾക്ക് വിഷുക്കിറ്റുകൾ വിതരണം ചെയ്തു. ചെത്തുതൊഴിലാളി യൂണിയൻ ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.
വി.പി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് പുരാവസ്തു ഗവേഷകൻ രമേശൻ വരിക്കോളിയെ മുഹമ്മദ് പേരാമ്പ്ര ആദരിക്കുകയും ചെയ്തു. സി.എച്ച്. മോഹനൻ, ശ്രീജിത്ത് മുടപ്പിലായി, കോടികണ്ടി മൊയ്തു, സി.കെ. രാജേഷ്, കെ.ടി.കെ. ചന്ദ്രൻ, കരിമ്പിൽ ദിവാകരൻ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു.
സി.പി.ഐ.എം ഏരിയ സെക്രട്ടറി എ. മോഹൻദാസ് സ്വാഗതം ആശംസിച്ച പരിപാടിക്ക് എം.ടി. കുഞ്ഞിരാമൻ നന്ദി രേഖപ്പെടുത്തി.
MT Hotel owner helps 180 families on the occasion of Vishu








































