വടകര: (https://vatakara.truevisionnews.com/) മുനിസിപ്പാലിറ്റിയിലെ പൂവാടൻഗേറ്റ് അടിപ്പാതയുടെ ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡുകളിൽ മേൽക്കൂര നിർമ്മിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് റെയിൽവേ അധികൃതരെ സമീപിക്കാൻ യോഗം തീരുമാനിച്ചു.
നാട്ടുകാരുടെ നിരന്തരമായ പ്രതിഷേധങ്ങൾക്കും സമ്മർദ്ദങ്ങൾക്കുമൊടുവിൽ, ഒച്ചിഴയുന്ന വേഗത്തിലായിരുന്ന അടിപ്പാത നിർമ്മാണം പൂർത്തിയായിട്ട് ഒരു വർഷമേ ആകുന്നുള്ളൂ. എന്നാൽ, മഴ കനത്താൽ അടിപ്പാതയിൽ വെള്ളം ഉയരാനും ഗതാഗതം പൂർണ്ണമായി തടസ്സപ്പെടാനും സാധ്യതയുണ്ടെന്ന ആശങ്കയിലാണ് നാട്ടുകാർ.
ഇത് ഒഴിവാക്കാന്‍ അടിപ്പാതയുടെ ഇരുഭാഗത്തും മേല്‍ക്കൂര പണിയാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. വേനല്‍ മഴയും ഉറവയും കാരണം ഇപ്പോള്‍ അടിപ്പാതയില്‍ ചെറിയതോതില്‍ വെള്ളം എത്തുന്നുണ്ടെങ്കിലും നിശ്ചിത ലവല്‍ ആകുന്നതോടെ ഓട്ടോമാറ്റിക്കായി മോട്ടോര്‍ പ്രവര്‍ത്തിക്കുകയും വെള്ളം ഒഴിവായിപ്പോവുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ മണ്‍സൂണ്‍ കാലത്ത് തുടര്‍ച്ചയായി മഴ പെയ്യുകയും വൈദ്യുതി തടസം ഉണ്ടാവുകയും ചെയ്താല്‍ അടിപ്പാതയില്‍ വലിയ തോതില്‍ വെള്ളം ഉയരും. ഇത് റോഡ് ഗതാഗതം തടസപ്പെടാന്‍ ഇടയാക്കും. മെയിന്‍ റോഡില്‍ ഗതാഗത തടസമുണ്ടാവുമ്പോള്‍ ആശ്രയിക്കുന്ന റോഡാണിത്. അളവില്‍ കൂടുതല്‍ വെള്ളം ഉയര്‍ന്നാല്‍ ഈ സൗകര്യം നഷ്ടപ്പെടുമെന്ന കാര്യം യോഗം ചൂണ്ടിക്കാട്ടി. മേല്‍ക്കൂര പണിതാല്‍ അടിപ്പാതയില്‍ ഒഴുകി എത്തുന്ന വെള്ളത്തിന്റെ അളവ് കുറയുമെന്നതിനാല്‍ ഇത് മോട്ടോര്‍ ഉപയോഗിച്ച് ഒഴിവാക്കാനാവും.

ഈ സാഹചര്യത്തില്‍ മഴക്കാലത്തിനു മുമ്പ് മേല്‍ക്കൂര യാഥാര്‍ഥ്യമാക്കുന്നതിനു നടപടി സ്വീകരിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ പി.മഹമൂദ് അധ്യക്ഷത വഹിച്ചു. വി.കെ.ശൈലേഷ്, ടി.പി.രാജീവന്‍, ബഷീര്‍ പൊന്മണിച്ചി, മൂഹമ്മദ് ഷഫീഖ്, ടി.പി.രാജേന്ദ്രന്‍, സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ ആര്‍.കെ.പ്രദീപ് സ്വാഗതം പറഞ്ഞു.
Action Committee demands construction of roof on Poovadangate underpass












































