എസ്.എസ്.എഫ് വാണിമേൽ സെക്ടർ സാഹിത്യോത്സവുകൾക്ക് തുടക്കമായി; മത്സരങ്ങളിൽ ഉജ്ജ്വല പങ്കാളിത്തം

എസ്.എസ്.എഫ് വാണിമേൽ സെക്ടർ സാഹിത്യോത്സവുകൾക്ക് തുടക്കമായി; മത്സരങ്ങളിൽ ഉജ്ജ്വല പങ്കാളിത്തം
Apr 26, 2026 04:43 PM | By Krishnapriya S R

വാണിമേൽ: (nadapuram.truevisionnews.com) എസ്‌.എസ്‌.എഫ് വാണിമേൽ സെക്ടറിലെ യൂണിറ്റുകളിൽ സാഹിത്യോത്സവുകൾക്ക് ആവേശകരമായ തുടക്കമായി. വാണിമേൽ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൻവീർ സിബിയാൻ മദ്രസയിൽ സംഘടിപ്പിച്ച സാഹിത്യോത്സവ് പ്രൗഢമായ ചടങ്ങുകളോടെ നടന്നു.

ഫാമിലി, ബ്ലോക്ക് ഘടകങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട അമ്പതോളം മത്സരാർത്ഥികളാണ് വിവിധ ഇനങ്ങളിൽ മാറ്റുരച്ചത്. കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ഹുസൈൻ കുന്നത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.

എസ്‌.എസ്‌.എഫ് കോഴിക്കോട് നോർത്ത് ജില്ലാ സെക്രട്ടറി അഡ്വ. ഉമറലി സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം നടത്തി. ചടങ്ങിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം വി.കെ. റഹീസ് ഹാദി ചേലമുക്ക്, അബ്ദുല്ല മുസ്ലിയാർ പുതുക്കയം, ശഹീം കുന്നത്ത്, മികദാദ് പടിക്കൽ കണ്ടി എന്നിവർ സംബന്ധിച്ചു.

ഹാഫിസ് വാണിമേൽ സ്വാഗതവും നിഹാൽ നന്ദിയും രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ സെക്ടറിലെ മറ്റു യൂണിറ്റുകളിലും സാഹിത്യോത്സവുകൾ ഭംഗിയായി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

SSF Vanimel Sector Literary Festivals begin

Next TV

Related Stories
നാദാപുരത്ത് മീൻ ലോറിയും താർ ജീപ്പും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Apr 26, 2026 03:39 PM

നാദാപുരത്ത് മീൻ ലോറിയും താർ ജീപ്പും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

നാദാപുരത്ത് മീൻ ലോറിയും താർ ജീപ്പും കൂട്ടിയിടിച്ച് മൂന്ന് പേർക്ക്...

Read More >>
Top Stories










News Roundup