വളയം, വാണിമേൽ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം പുനരാരംഭിച്ചു

വളയം, വാണിമേൽ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം പുനരാരംഭിച്ചു
Apr 27, 2026 04:21 PM | By Krishnapriya S R

വളയം: (nadapuram.truevisionnews.com) വാണിമേൽ പുഴയിലെ അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെ വളയം, വാണിമേൽ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം പുനരാരംഭിച്ചു.

ഇന്ന് രാവിലെ മുതൽ നാളെ രാവിലെ വരെ വളയം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പമ്പിങ് ഉണ്ടായിരിക്കും. കഴിഞ്ഞ മഴക്കാലത്ത് വാണിമേൽ പുഴയ്ക്ക് കുറുകെയുള്ള പൈപ്പുകൾ ഒലിച്ചുപോയതിനെത്തുടർന്ന് താൽക്കാലിക സംവിധാനത്തിലൂടെയായിരുന്നു കുടിവെള്ളം എത്തിച്ചിരുന്നത്.

പുഴയിൽ വെള്ളം കുറഞ്ഞ സാഹചര്യത്തിൽ, വരാനിരിക്കുന്ന മഴക്കാലം മുൻനിർത്തി പഴയ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ഇന്നു മുതൽ പമ്പിങ് സാധാരണ നിലയിലുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

Drinking water supply resumed in Valayam and Vanimel panchayats

Next TV

Related Stories
വാൾവ് പൊട്ടി; കുറ്റ്യാടി പുഴവെളളം വാണിമേൽ പുഴയിൽ ഒഴുകി; പഴായത് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം

Apr 27, 2026 05:45 PM

വാൾവ് പൊട്ടി; കുറ്റ്യാടി പുഴവെളളം വാണിമേൽ പുഴയിൽ ഒഴുകി; പഴായത് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം

വാൾവ് പൊട്ടി; കുറ്റ്യാടി പുഴവെളളം വാണിമേൽ പുഴയിൽ ഒഴുകി; പഴായത് ലക്ഷകണക്കിന് ലിറ്റർ...

Read More >>
ശുചീകരണ യജ്ഞം; ഭൂമിവാതുക്കൽ ടൗൺ ശുചീകരണം ആരംഭിച്ചു

Apr 27, 2026 01:33 PM

ശുചീകരണ യജ്ഞം; ഭൂമിവാതുക്കൽ ടൗൺ ശുചീകരണം ആരംഭിച്ചു

ഭൂമിവാതുക്കൽ ടൗൺ ശുചീകരണം...

Read More >>
കിണറ്റിൽ മലം തള്ളിയ സംഭവം; കുടിവെള്ളം മുട്ടിക്കുന്നത് ഹീനമായ രാഷ്ട്രീയ പ്രതികാരമെന്ന് കെ.കെ രമ എം.എൽ.എ

Apr 27, 2026 12:11 PM

കിണറ്റിൽ മലം തള്ളിയ സംഭവം; കുടിവെള്ളം മുട്ടിക്കുന്നത് ഹീനമായ രാഷ്ട്രീയ പ്രതികാരമെന്ന് കെ.കെ രമ എം.എൽ.എ

കുടിവെള്ളം മുട്ടിക്കുന്നത് ഹീനമായ രാഷ്ട്രീയ പ്രതികാരമെന്ന് കെ.കെ രമ...

Read More >>
Top Stories